ആര്‍ അശ്വിന്‍ പുറത്തായതോട് കൂടി രണ്ടാം സ്‌പിന്നറായി ആദം സാംപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സ് അവസരം കൊടുക്കുകയായിരുന്നു

ധരംശാല: ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ ജീവന്‍മരണ പോരാട്ടത്തിന് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയിരിക്കുന്നത് സര്‍പ്രൈസ് പ്ലേയിംഗ് ഇലവനുമായിട്ടാണ്. നടുവേദന കാരണം അവസാന നിമിഷം സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ പുറത്തായപ്പോള്‍ പരിക്ക് മാറി നവ്‌ദീപ് സെയ്‌നി തിരിച്ചെത്തിയതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സീസണില്‍ ഇതുവരെ ബാറ്റ് കൊണ്ട് മികവ് കാട്ടാന്‍ കഴിയാതെ വന്ന റിയാന്‍ പരാഗും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. വീണ്ടും വീണ്ടും പരാജയമായിട്ടും പരാഗിനെ ടീമിലെടുത്തല്‍ ആരാധകര്‍ കട്ടക്കലിപ്പിലാണ്. 

ആര്‍ അശ്വിന്‍ പുറത്തായതോട് കൂടി രണ്ടാം സ്‌പിന്നറായി ആദം സാംപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സ് അവസരം കൊടുക്കുകയായിരുന്നു. ഇതോടെ ജോസ് ബട്‌ലര്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ട്രെന്‍റ് ബോള്‍ട്ട് എന്നീ വിദേശികള്‍ക്ക് കൂടി മാത്രമേ ഇലവനില്‍ ഇടമുണ്ടായുള്ളൂ. ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട് പ്ലേയിംഗ് ഇലവനിന് പുറത്താവുകയും ചെയ്‌തു. പരാഗിനെ കളിപ്പിക്കുന്നതില്‍ ഒട്ടും സംതൃപ‌്തരല്ല രാജസ്ഥാന്‍ റോയല്‍സിന്‍റെ ആരാധകര്‍. രൂക്ഷ പ്രതികരണമാണ് ടീം മാനേജ്‌മെന്‍റിനെതിരെ ആരാധകര്‍ ഉയര്‍ത്തുന്നത്. സീസണില്‍ ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ 58 റണ്‍സ് മാത്രമേ പരാഗിന് നേടാനായിരുന്നുള്ളൂ. പരാഗിന് അവസരം നല്‍കി എന്തിന് ഈ പ്രഹസനം എന്നാണ് ആരാധകരുടെ ചോദ്യം. 

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആദം സാംപ, ട്രെന്‍റ് ബോള്‍ട്ട്, നവ്‌ദീപ് സെയ്‌നി, സന്ദീപ് ശര്‍മ്മ, യുസ്‌വേന്ദ്ര ചാഹല്‍. 

സബ്സ്റ്റിറ്റ്യൂട്ട്സ്: ധ്രുവ് ജൂരെല്‍, ഡൊണോവന്‍ ഫേരേര, ആകാശ് വസിഷ്‌ട്, കുല്‍ദീപ് സെന്‍, മുരുകന്‍ അശ്വിന്‍. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

Read more: 'തല' പോകും, എബിഡി വീഴും; തകര്‍പ്പന്‍ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി കിംഗ് കോലി