ഗുജറാത്തിനെിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. സൂപ്പര്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല.

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്. കേദാര്‍ ജാദവ് നീണ്ട ഇടവേളക്കുശേഷം വീണ്ടും ഐപിഎല്ലില്‍ തിരിച്ചെത്തി. ബാംഗ്ലൂര്‍ മധ്യനിരയിലാണ് ജാദവ് ഇന്ന് കളിക്കുന്നത്.

ഗുജറാത്തിനെിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. സൂപ്പര്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടീമില്‍ തിരിച്ചെത്തിയത് ഡല്‍ഹിക്ക് ആശ്വാസമാണ്. മുകേഷ് കുമാറാണ് നോര്‍ക്യക്ക് പകരക്കാരന്‍ പേസറായി ഇന്ന് ഡല്‍ഹി ടീമില്‍ കളിക്കുന്നത്.

Scroll to load tweet…

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ഫിലിപ്പ് സാൾട്ട്, മിച്ചൽ മാർഷ്, റിലീ റോസോ, മനീഷ് പാണ്ഡെ, അമൻ ഹക്കിം ഖാൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോമ്‌റോർ, ദിനേഷ് കാർത്തിക് , കേദാർ ജാദവ്, വനിന്ദു ഹസരംഗ, കർൺ ശർമ, മുഹമ്മദ് സിറാജ്, ജോഷ് ഹേസിൽവുഡ്.

ജഡേജയുടെ പന്തില്‍ സൂര്യ പുറത്തായതിന് പിന്നാലെ മുംബൈയുടെ മുറിവില്‍ മുളകുപുരട്ടുന്ന ട്വീറ്റുമായി ചെന്നൈ