ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിന് ആവേശത്തുടക്കം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന സന്ദര്‍ശകരായ കെകെആര്‍ പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ ആറ് ഓവറില്‍ 66-0 എന്ന നിലയിലാണ്. ഓപ്പണര്‍മാരെ മാറിമാറി പരീക്ഷിക്കുന്ന കെകെആറിനായി ജേസന്‍ റോയി-എന്‍ ജഗദീശന്‍ സഖ്യമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. റോയി 48* ഉം, ജഗദീശന്‍ 17* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 

ടോസ് നേടിയ ആര്‍സിബി നായകന്‍ വിരാട് കോലി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്ഥിരം നായകന്‍ ഫാഫ് ഡുപ്ലസിസ് ഇംപാ‌ക്‌ട് പ്ലെയറായാവും ഇന്ന് കളത്തിലെത്തുക എന്ന് ടോസ് വേളയില്‍ കോലി വ്യക്തമാക്കി. മാറ്റവുമായാണ് കെകെആര്‍ എതിരാളികളുടെ തട്ടകത്തില്‍ ഇറങ്ങിയത്.

പ്ലേയിംഗ് ഇലവനുകള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ഷഹ്‌ബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോറര്‍, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായി. വനിന്ദു ഹസരങ്ക, ഡേവിഡ് വില്ലി, വിജയകുമാര്‍ വൈശാഖ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്. 

സബ്‌സ്റ്റി‌റ്റ്യൂട്ട്സ്: ഫാഫ് ഡുപ്ലസിസ്, ആകാശ് ദീപ്, കരണ്‍ ശര്‍മ്മ, ഫിന്‍ അലന്‍, അനൂജ് റാവത്ത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: എന്‍ ജഗദീശന്‍(വിക്കറ്റ് കീപ്പര്‍), ജേസന്‍ റോയി, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍, റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍, ഡേവിഡ് വീസ്, വൈഭവ് അറോറ, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി. 

സബ്‌സ്റ്റി‌റ്റ്യൂട്ട്സ്: മന്ദീപ് സിംഗ്, ലിറ്റണ്‍ ദാസ്, അനുകുല്‍ റോയ്, സുയാഷ് ശര്‍മ്മ, കുല്‍വന്ത് ഖെജ്രോളിയ.

Read more: ആര്‍സിബി-കെകെആര്‍ അങ്കമൊരുങ്ങി; ടോസ് ജയിച്ച് വിരാട് കോലി, കൊല്‍ക്കത്തയില്‍ മാറ്റം