ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയും ഡെത്ത് ഓവർ ബൗളിംഗുമാണ് ബാംഗ്ലൂരിന്‍റെ പ്രധാന ആശങ്ക. വിരാട് കോലിക്കും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിക്കുമൊപ്പം ഗ്ലെൻ മാക്സ്‍വെല്ലും ദിനേശ് കാർത്തിക്കും റൺനേടിയാലെ ആ‍ർസിബിക്ക് ഇന്ന് രക്ഷയുള്ളൂ. മുഹമ്മദ് സിറാജിനും ഹർഷൽ പട്ടേലിനും അവസാന ഓവറുകളിൽ റൺ നിയന്ത്രിക്കാനാവുന്നില്ലെന്നതും വലിയ തലവേദനയാണ്

ബെംഗലൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തക്കെതിരായ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് ആര്‍സിബി ഇന്നിറങ്ങുന്നത്. മധ്യനിരയില്‍ മഹിപാല്‍ ലോംറോര്‍ എത്തിയപ്പോള്‍ പേസര്‍മാരായി നാലുപേരാണ് ആര്‍സിബി ടീമിലുള്ളത്. ഡേവിഡ് വില്ലി, വെയ്ന്‍ പാര്‍നല്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ സിറാജ് തുടങ്ങിയവരാണ് പേസര്‍മാരായി പ്ലേയിംഗ് ഇലവനിലെത്തിയത്.

മറുവശത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സനോടേറ്റ തോല്‍വി മറന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ചതിന്‍റെ ആവേശത്തിലാണ് കെ എല്‍ രാഹുലിന്‍റെ ലഖ്നൗ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ലഖ്നൗ ടീമില്‍ മാര്‍ക്ക് വുഡ് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.

ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയും ഡെത്ത് ഓവർ ബൗളിംഗുമാണ് ബാംഗ്ലൂരിന്‍റെ പ്രധാന ആശങ്ക. വിരാട് കോലിക്കും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിക്കുമൊപ്പം ഗ്ലെൻ മാക്സ്‍വെല്ലും ദിനേശ് കാർത്തിക്കും റൺനേടിയാലെ ആ‍ർസിബിക്ക് ഇന്ന് രക്ഷയുള്ളൂ. മുഹമ്മദ് സിറാജിനും ഹർഷൽ പട്ടേലിനും അവസാന ഓവറുകളിൽ റൺ നിയന്ത്രിക്കാനാവുന്നില്ലെന്നതും വലിയ തലവേദനയാണ്.

വാനിന്ദു ഹസരംഗയുടേയും ജോഷ് ഹെയ്സൽവുഡിന്‍റെയും അഭാവം ബൗളിംഗ് നിരയിൽ പ്രകടമാണ്. അതേസമയം, സന്തുലിതമാണ് രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്‍റ്. ദീപക് ഹൂഡ, ക്രുനാൽ പണ്ഡ്യ, മാ‍ർക്കസ് സ്റ്റോയിനിസ് എന്നിവരുടെ ഓൾറൗണ്ട് മികവാണ് ലഖ്നൗവിനെ അപകടകാരികളാക്കുന്നത്. രാഹുലും കെയ്ൽ മേയേഴ്സും നിക്കോളാസ് പുരാനും റൺസുറപ്പിക്കുമ്പോൾ രവി ബിഷ്ണോയ്, മാർക് വുഡ്, ആവേശ് ഖാൻ, ജയ്ദേവ് ഉനദ്ഘട്ട് തുടങ്ങിയവർ വിശ്വസ്ത ബൗളർമാരായും ലഖ്നൗ നിരയിലുണ്ട്. ഇതിന് മുമ്പ് നേർക്കുനേർ ഏറ്റുമുട്ടിയ രണ്ടുകളിയിലും ആ‍ർസിബിക്കായിരുന്നു ജയം.

യാഷ് ദയാലിന്‍റെ അവസാന ഓവറില്‍ ഉമേഷ് നല്‍കിയ ഉപദേശത്തെക്കുറിച്ച് റിങ്കു സിംഗ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് , മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (ഡബ്ല്യു), അനുജ് റാവത്ത്, ഡേവിഡ് വില്ലി, വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ , കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ, ജയ്ദേവ് ഉനദ്ഘട്ട്, അമിത് മിശ്ര, ആവേശ് ഖാൻ, മാർക്ക് വുഡ്, രവി ബിഷ്‌ണോയ്.