ഇന്ന് ഇതുവരെയുള്ള കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ശുഭസൂചനയാണ് ലഭിക്കുന്നത്. ട്വിറ്ററിലൂടെ പുറത്തുവന്ന ചില ചിത്രങ്ങളും മത്സരം പൂര്‍ത്തിയാക്കാനാകുമെന്ന സൂചനയാണ് നല്‍കുന്നത്.

അഹമ്മദാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയ ഐപിഎല്‍ ഫൈനല്‍ മത്സരം ഇന്നെങ്കിലും പൂര്‍ത്തിയാക്കാനുവുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഞായറാഴ്ച്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കേണ്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരമാണ് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയത്. 

ഇന്നലെ ഉച്ചവരെ അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശവും നല്ല കാലാവസ്ഥയുമായിരുന്നു. എന്നാല്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിന് മുമ്പ് മാത്രം പൊടുന്നനെ കനത്ത ഇടിയും മഴയുമെത്തി. മത്സരത്തില്‍ ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല. പിന്നാലെയാണ് മത്സരം ഇന്നത്തേക്ക് മാറ്റിയത്. 

ഇന്ന് ഇതുവരെയുള്ള കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ശുഭസൂചനയാണ് ലഭിക്കുന്നത്. ട്വിറ്ററിലൂടെ പുറത്തുവന്ന ചില ചിത്രങ്ങളും മത്സരം പൂര്‍ത്തിയാക്കാനാകുമെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ഗുജറാത്തിനോട് ചേര്‍ന്നുകിടക്കുന്ന പാക്കിസ്ഥാന്റെ ചില പ്രദേശങ്ങളില്‍ ഇടിമിന്നലും കടുത്ത കാറ്റുമുണ്ടെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. മേഘങ്ങള്‍ ഇരുണ്ടുകൂടിയ ഇപ്പോഴത്തെ സാഹചര്യം ഗുജറാത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകന്റെ നിഗമനം. ട്വീറ്റ് വായിക്കാം...

Scroll to load tweet…
Scroll to load tweet…

എന്നാല്‍ മറ്റുപലരും ഇപ്പോള്‍ ശാന്തമായ കാലവാസ്ഥയാണെന്നും മത്സരം പൂര്‍ത്തിയാക്കാനാകുമെന്നുമാണ്. ആരാധകര്‍ പുറത്തുവിട്ട ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കൃത്യസമയത്ത് തുടങ്ങാനായില്ലെങ്കിലും രാത്രി 9.40വരെ കട്ട് ഓഫ് ടൈമുണ്ട്. 9.40ന് തുടങ്ങിയാലും ഇരു ടീമിനും 20 ഓവര്‍ വീതമുള്ള മത്സരം സാധ്യമാവും. 9.40ും തുടങ്ങാനായില്ലെങ്കില്‍ മാത്രമെ ഓവറുകള്‍ വെട്ടിക്കുറക്കൂ. മത്സരം 9.45നാണ് തുടങ്ങുന്നതെങ്കില്‍ 19 ഓവര്‍ വീതമുള്ള മത്സരമായിരിക്കും. 10 മണിക്കാണെങ്കില്‍ 17 ഓവറും 10.30നാണെങ്കില്‍ 15 ഓവറും വീതമുളള മത്സരമായിരിക്കും നടത്തുക. 12.06വരെ ഇത്തരത്തില്‍ ഓവറുകള്‍ വെട്ടിക്കുറച്ച് മത്സരം നടത്താന്‍ സാധ്യമാവുമോ എന്ന് പരിശോധിക്കും.