രാജസ്ഥാന് പോസറ്റീവ് നെറ്റ് റണ്‍റേറ്റും(0.388) മുംബൈക്ക് നെഗറ്റീവ് നെറ്റ് റണ്‍റേറ്റും(-0.255) ആണ് നിലവിലുള്ളത്. ഇന്ന് കൊല്‍ക്കത്തയെ വീഴ്ത്തിയാല്‍ രാജസ്ഥാന് 12 കളികളില്‍ 12 പോയന്‍റാവും.

കൊല്‍ക്കത്ത: ഐപിഎല്‍ പോയന്‍റ് ടേബിളില്‍ ടോപ് ഫോറില്‍ നിന്ന് പുറത്തായ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും ആദ്യ നാലില്‍ തിരിച്ചെത്താന്‍ അവസരം. ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ അഞ്ചാം സ്ഥാനത്തു നിന്ന് രാജസ്ഥാന് വീണ്ടും മൂന്നാം സ്ഥാനത്തെത്താനാവും. രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തിയാല്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തേക്ക് ഇറങ്ങും.

രാജസ്ഥാന് പോസറ്റീവ് നെറ്റ് റണ്‍റേറ്റും(0.388) മുംബൈക്ക് നെഗറ്റീവ് നെറ്റ് റണ്‍റേറ്റും(-0.255) ആണ് നിലവിലുള്ളത്. ഇന്ന് കൊല്‍ക്കത്തയെ വീഴ്ത്തിയാല്‍ രാജസ്ഥാന് 12 കളികളില്‍ 12 പോയന്‍റാവും. ഒരു മത്സരം കുറച്ചു കളിച്ച മുംബൈക്ക് 11 കളികളില്‍ 12 പോയന്‍റാണ് നിലവിലുള്ളത്. ജയിച്ചാല്‍ മുംബൈയും രാജസ്ഥാനും ടോപ് ഫോറില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടോപ് ഫോറില്‍ നിന്ന് പുറത്താവും. 11 മത്സരങ്ങളില്‍ 11 പോയന്‍റുള്ള ലഖ്നൗ നിലവില്‍ നാലാം സ്ഥാനത്താണ്.

ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്

അതേസമയം ഇന്ന് രാജസ്ഥാനെതിരെ വമ്പന്‍ ജയം നേടിയാല്‍ കൊല്‍ക്കത്തക്കും ടോപ് ഫോറിലെത്താന്‍ അവസരമുണ്ട്. നെറ്റ് റണ്‍റേറ്റില്‍(-0.079) നിലവില്‍ മുംബൈക്ക് പിന്നിലാണ് കൊല്‍ക്കത്ത. വലിയ ജയമിലലെങ്കിലും ജയിച്ചാല്‍ ആറില്‍ നിന്ന് നാലാം സ്ഥാനത്തേക്ക് ഉയരാന്‍ കൊല്‍ക്കത്തക്കാവും. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍രെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. 11 കളികളില്‍ എട്ട് പോയന്‍റുമായി അവസാന സ്ഥാനത്തുള്ള ഡല്‍ഹിക്ക് അവേശേഷിക്കുന്ന മൂന്ന് മത്സരം ജയിച്ചാലും പരമാവധി 14 പോയന്‍റെ നേടാനാവു.

Scroll to load tweet…

സാങ്കേതികമായി പുറത്തായിട്ടില്ലെങ്കിലും ഡല്‍ഹിക്ക് പ്ലേ ഓഫിലെത്തുക ഇനി വിദൂര സാധ്യത മാത്രമാണ്. മറുവശത്ത് ഇന്നലത്തെ ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഏകദേശം ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് കളികള്‍ ശേഷിക്കെ ചെന്നൈക്ക് 15ഉം മൂന്ന് കളികള്‍ ബാക്കിയുളള ഗുജറാത്തിന് 16 ഉം പോയന്‍റാണുള്ളത്.