Asianet News MalayalamAsianet News Malayalam

പാൻഡോര പേപ്പറില്‍ രാജസ്ഥാൻ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍; വെളിപ്പെടുത്തല്‍ ഐപിഎല്ലിനിടെ

കിംഗ്‌സ് ഇലവന്‍ ഉടമകളില്‍ ഒരാളായ ഗൗരവ് ബർമ്മന് ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റില്‍ ബാൻട്രീ ഇൻറർനാഷണല്‍ കമ്പനിയിലാണ് നിക്ഷേപം

IPL Teams Rajasthan Royals and Kings XI Punjab owners named in Pandora Papers
Author
Delhi, First Published Oct 5, 2021, 1:56 PM IST

ദില്ലി: ഐപിഎല്‍ പതിനാലാം സീസണ്‍(IPL 2021) യുഎഇയില്‍ പുരോഗമിക്കുന്നതിടെ പാൻഡോര രേഖകളിൽ(Pandora Papers) കുടുങ്ങി രാജസ്ഥാൻ റോയൽസ്(Rajasthan Royals), കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍(Kings XI Punjab). കിംഗ്‌സ് ഇലവന്‍ ഉടമകളില്‍ ഒരാളായ ഗൗരവ് ബർമ്മന്(Gaurav Burman) ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റില്‍ ബാൻട്രീ ഇൻറർനാഷണല്‍ കമ്പനിയിലാണ് നിക്ഷേപം. ഡാബർ കമ്പനി കുടുംബാംഗമായ ഗൗരവ് ബർമ്മൻ രണ്ട് മില്ല്യണ്‍ ഡോളർ കമ്പനിക്ക് വായ്‌പയായി നല്‍കുകയായിരുന്നു. രാജസ്ഥാൻ റോയല്‍സ് ഉടമകളില്‍ ഒരാളായ സുരേഷ് ചെല്ലാരത്തിനും(Suresh Chellaram) ബ്രിട്ടീഷ് വിർജിൻ ഐലന്‍റല്‍ നിക്ഷേപമുണ്ടെന്ന് പാൻഡോര പേപ്പറില്‍ വെളിപ്പെടുത്തലുണ്ട്. 

രണ്ട് പേരും ഐപിഎല്‍ സ്ഥാപകനായ ലളിത് മോദിയുടെ ബന്ധുക്കളാണ്. 2010ല്‍ ആരോപണങ്ങള്‍ ഉയർന്നതിനെ തുടർന്ന് ലളിത് മോദിയെ സസ്‌പെന്‍ഡ്‌ ചെയ്‌ത ബിസിസിഐ രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവന്‍ പ‌ഞ്ചാബ് ടീമുകള്‍ക്കുമെതിരെ നടപടി എടുത്തിരുന്നു. 

വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യം; പാന്‍ഡോറ പേപ്പേഴ്‌സ് പട്ടികയില്‍ സച്ചിനും

പാൻഡോര രേഖകളിൽ കൂടുതൽ ഇന്ത്യക്കാർ

പാൻഡോര രേഖകളിൽ നിരവധി ഇന്ത്യൻ ശതകോടീശ്വരന്മാരുടെ നിക്ഷേപവിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൈനിക ഇന്റലിജൻസ് മുൻ മേധാവി രാകേഷ് ലൂംപയ്‌ക്കും മകനും സെഷെൽസിൽ നിക്ഷേപം എന്നാണ് പുറത്തായ രേഖകള്‍ പറയുന്നത്. 2016ല്‍ സെഷെല്‍സില്‍ രാകേഷ് ലൂംപയും മകൻ രാഹുല്‍ ലൂംപനയും റാറിന്‍റ് പാട്നേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ച് കള്ളപ്പണ നിക്ഷേപം നടത്തിയെന്നാണ് പാൻഡോര പേപ്പർ വെളിപ്പെടുത്തല്‍.

യുകെ കോടതിയില്‍ പാപ്പർ ഹർജി നല്‍കിയ വ്യവസായിയായ പ്രമോദ് മിത്തലിനും ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റില്‍ കോടികളുടെ നിക്ഷേപമുണ്ടായിരുന്നു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമായ റാഡികോ ഖെയ്‌ത്താൻ ഉടമയായ ലളിത് ഖെയ്‌ത്താൻറെ നിക്ഷേപ വിവരവും ഇതോടൊപ്പം മാധ്യമങ്ങള്‍ വെളിപ്പെടുത്തി. 

പാൻഡോറ രേഖകളിൽ കൂടുതൽ ഇന്ത്യക്കാർ; മുൻ സൈനീക ഇന്റലിജൻസ് മേധാവിക്കും മകനും സെഷെൽസിൽ നിക്ഷേപം

പാൻഡോര കള്ളപ്പണ വെളിപ്പെടുത്തൽ; കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു, പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ നേതൃത്വം നൽകും

പാൻഡോറ ലീക്കിൽ പുടിന്റെ രഹസ്യകാമുകിയും; തൂപ്പുകാരിയിൽ നിന്ന് കോടീശ്വരിയിലേക്കുള്ള വളർച്ച അപാരം

36 ലോക നേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങള്‍; വന്‍ വെളിപ്പെടുത്തലുമായി 'പാന്‍ഡോറ പേപ്പേര്‍സ്'

Follow Us:
Download App:
  • android
  • ios