Asianet News MalayalamAsianet News Malayalam

പാൻഡോറ രേഖകളിൽ കൂടുതൽ ഇന്ത്യക്കാർ; മുൻ സൈനീക ഇന്റലിജൻസ് മേധാവിക്കും മകനും സെഷെൽസിൽ നിക്ഷേപം

യുകെയിൽ പാപ്പർ ഹർജി നൽകിയ വ്യവസായി പ്രമോദ് മിത്തലിന് കോടികളുടെ നിക്ഷേപമുള്ളതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് ഉടമകൾക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്.

Details of more indians in pandora papers come to surface former army intelligence head accused of fraud
Author
Delhi, First Published Oct 5, 2021, 9:39 AM IST

ദില്ലി: പാൻഡോറ രേഖകളിൽ (Pandora Paper) കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്തുവരികയാണ്. മുൻ സൈനിക ഇന്റലിജൻസ് മേധാവിക്കും (military intelligence ) മകനും സീഷെൽസിൽ നിക്ഷേപം എന്നാണ് ഒടുവിലത്തെ വെളിപ്പെടുത്തൽ. രാകേഷ് കുമാർ ലൂംമ്പയും മകൻ രാഹുൽ ലൂംമ്പയും 2016 ൽ സീഷെൽസിൽ റാറിന്റ് പാട്നേഴ്സ് ലിമിറ്റഡ് കമ്പനി രജിസ്റ്റർ ചെയ്തു. 2010 ൽ വിരമിക്കുമ്പോൾ രാകേഷ് കുമാർ ലൂംമ്പ സൈനിക ഇൻ്റലിജൻസ് മേധാവിയായിരുന്നു. 

യുകെയിൽ പാപ്പർ ഹർജി നൽകിയ വ്യവസായി പ്രമോദ് മിത്തലിന് കോടികളുടെ നിക്ഷേപമുള്ളതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം മറച്ചുവെച്ച് കമ്പനിയുടെ ഒരു ബില്യൺ ഡോളർ കടക്കാരനാണെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചു. ലണ്ടനിലെ വസതി മെഡ് വെൽ എസ്റ്റേറ്റ്സ് ലിമറ്റഡിന്റേതാണെന്ന അവകാശവാദവും വ്യാജമാണ്. ബ്രിട്ടീഷ് വിർജിൻ ഐലൻഡിലെ മെഡ് വെൽ എസ്റ്റേറ്റ്സ് ലിമിറ്റഡിന്റെ ഉടമയും പ്രമോദ് മിത്തൽ തന്നെയാണ്.   

ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് ഉടമകൾക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. പഞ്ചാബ് ടീം ഉടമകളിലൊരാളായ ഗൗരവ് ബർമ്മനും രാജസ്ഥാൻ റോയൽസ് ഉടമകളിലൊരാളായ സുരേഷ് ചെല്ലാരത്തിനും ഐപിഎൽ സ്ഥാപകൻ ലളിത് മോഡിയുമായി ബന്ധമുണ്ട്. 

ഡാബർ കമ്പനി കുടുംബാംഗമായ ഗൗരവ് ബർമ്മന് ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ ബാൻട്രീ ഇന്റർനാഷണൽ എന്ന കമ്പനിയുള്ളതായാണ് കണ്ടെത്തൽ. സുരേഷ് ചെല്ലാരത്തിനും ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ കമ്പനിയുണ്ട്. റാഡികോ ഖെയ്ത്താൻ ഉടമകൾക്കും കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ട്. ലളിത്  ഖെയ്ത്താനും കുടുംബവും ബ്രിട്ടീഷ് വിർജിൻ ഐലൻഡിൽ ട്രസ്റ്റ് രൂപീകരിച്ച് നിക്ഷേപം നടത്തി

Follow Us:
Download App:
  • android
  • ios