ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ നിര്‍ണായ പോരാട്ടത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്തക്ക് ഇന്ന് വിജയം അനിവാര്യമാണ്. ചെന്നൈ നേരത്തെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍  ഒരു മാറ്റവുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണക്ക് പകരം റിങ്കു സിംഗ് കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി. ആന്ദ്രെ റസല്‍ ഇന്നും കൊല്‍ക്കത്ത ടീമിലില്ല.

ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ചെന്നൈയും  മാറ്റങ്ങള്‍  വരുത്തി. ഫാഫ് ഡൂപ്ലെസിക്ക് പകരം ഷെയ്ന്‍ വാട്സണും ഇമ്രാന്‍ താഹിറിന് പകരം ലുങ്കി എങ്കിഡിയും മോനു കുമാറിന് പകരം കാണ്‍ ശര്‍മയും ചെന്നൈ ടീമിലെത്തി.

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം മാത്രമല്ല നെറ്റ് റണ്‍റേറ്റും കൊല്‍ക്കത്തക്ക് പ്രധാനമാണ്. പ്ലേ ഓഫ് സാധ്യതയുള്ള ടീമുകളില്‍ മോശം നെറ്റ് റൺറേറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. ചെന്നൈക്കെതിരായ
ഇന്നത്തെ മത്സരം കഴിഞ്ഞാൽ കൊല്‍ക്കത്തക്ക് നേരിടാനുള്ളത് രാജസ്ഥാന്‍ റോയൽസിനെയാണ്.

Chennai Super Kings (Playing XI): Ruturaj Gaikwad, Shane Watson, Ambati Rayudu, MS Dhoni(w/c), N Jagadeesan, Sam Curran, Ravindra Jadeja, Mitchell Santner, Karn Sharma, Deepak Chahar, Lungi Ngidi.

Kolkata Knight Riders (Playing XI): Shubman Gill, Nitish Rana, Rahul Tripathi, Dinesh Karthik(w), Eoin Morgan(c), Sunil Narine, Rinku Singh, Pat Cummins, Lockie Ferguson, Kamlesh Nagarkoti, Varun Chakravarthy.