ദുബായ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഡല്‍ഹി ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫിലെത്താന്‍ ജീവന്‍മരണ പോരാട്ടത്തിനാണ് പഞ്ചാബ് ഇറങ്ങുന്നത്.

തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായി എത്തുന്ന പഞ്ചാബ് ടീമില്‍ ഒരു മാറ്റമുണ്ട്. ക്രിസ് ജോര്‍ദാന് പകരം ജിമ്മി നീഷാം പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി. അതേസമയം ഡല്‍ഹി ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്.

പരിക്ക് മാറി ഋഷഭ് പന്ത് തിരിച്ചെത്തിയപ്പോള്‍ ഹെറ്റ്മെയറും ഡാനിയല്‍ സാംസും ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. ഒമ്പത്  കളികളില്‍ 14 പോയന്‍റുമായി ഡല്‍ഹി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഒമ്പത് കളികളില്‍ ആറ് പോയന്‍റുള്ള കിംഗ്സ് ഇലവന്‍ പഞ്ചാബ് പോയന്‍റ് പട്ടികയില്‍ ഏഴാമതാണ്.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Daniel Sams, Marcus Stoinis, Axar Patel, Ravichandran Ashwin, Tushar Deshpande, Kagiso Rabada.

Kings XI Punjab (Playing XI): KL Rahul(w/c), Mayank Agarwal, Chris Gayle, Nicholas Pooran, Glenn Maxwell, Deepak Hooda, James Neesham, Murugan Ashwin, Mohammed Shami, Ravi Bishnoi, Arshdeep Singh.