Asianet News MalayalamAsianet News Malayalam

റണ്ണൗട്ടിന്‍റെ നിരാശയില്‍ ക്ഷോഭിച്ച് വില്യംസണ്‍, പ്രായശ്ചിത്തമായി യുവതാരത്തിന്‍റെ മരണമാസ് പ്രകടനം

പൊതുവെ ക്ഷോഭിക്കാത്ത വില്യംസണ്‍ ക്രീസ് വിടും മുമ്പ് ഗാര്‍ഗിനോട് തന്‍റെ അതൃപ്തി പ്രകടിപ്പിച്ചാണ് മടങ്ങിയത്. ഉറപ്പായ സിംഗിളിനായി പിച്ചിന്‍റെ മധ്യഭാഗം വരെ വില്യംസണ്‍ ഓടിയെത്തിയെങ്കിലും മറുവശത്ത് നിന്ന പ്രിയം ഗാര്‍ഗ് ഓടിയില്ല.

IPL2020 Kane Williamson Loses His Cool After Run-out
Author
Dubai - United Arab Emirates, First Published Oct 2, 2020, 10:41 PM IST

ദുബായ്: ക്രിക്കറ്റില്‍ മാന്യന്‍മാരില്‍ മാന്യനാണ് സണ്‍റൈസേഴ്സ് താരം കെയ്ന്‍ വില്യംസണ്‍. എതിരാളികളോട് പോലും നിലവിട്ട് പെരുമാറാത്ത പ്രകൃതം. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റണ്ണൗട്ടായപ്പോള്‍ വില്യംസണും ദേഷ്യം അടക്കാനായില്ല. മറ്റാരോടുമായിരുന്നില്ല വില്യംസന്‍റെ കലിപ്പ്. ഉറപ്പുള്ള റണ്‍ ഓടാതിരുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീം നായകന്‍ പ്രിയം ഗാര്‍ഗിനോടായിരുന്നു.

IPL2020 Kane Williamson Loses His Cool After Run-out

പൊതുവെ ക്ഷോഭിക്കാത്ത വില്യംസണ്‍ ക്രീസ് വിടും മുമ്പ് ഗാര്‍ഗിനോട് തന്‍റെ അതൃപ്തി പ്രകടിപ്പിച്ചാണ് മടങ്ങിയത്. ഉറപ്പായ സിംഗിളിനായി പിച്ചിന്‍റെ മധ്യഭാഗം വരെ വില്യംസണ്‍ ഓടിയെത്തിയെങ്കിലും മറുവശത്ത് നിന്ന പ്രിയം ഗാര്‍ഗ് ഓടിയില്ല. ഇതോടെ തിരിച്ചോടാന്‍ ശ്രമിച്ച വില്യംസനെ അംബാട്ടി റായുഡുവിന്‍റെ ത്രോയില്‍ ധോണി റണ്ണൗട്ടാക്കുകയായിരുന്നു.

തൊട്ടു മുമ്പത്തെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായതിന് പിന്നാലെയാണ് വില്യംസണും നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായത്. വില്യസണുവേണ്ടി പ്രിയം ഗാര്‍ഗ് വിക്കറ്റ് ബലി കഴിക്കണമായിരുന്നു എന്നുവരെ ആരാധകര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. വില്യംസണും വാര്‍ണറും മടങ്ങിയതോടെ ഹൈദരാബാദിനെ 130ല്‍ ഒതുക്കാമെന്ന് ചെന്നൈ കരുതിയെങ്കിലും പിന്നീടായിരുന്നു യുവ നായകന്‍റെ മരണമാസ് പ്രകടനം.

IPL2020 Kane Williamson Loses His Cool After Run-out

അഭിഷേക് ശര്‍മക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ പ്രിയം ഗാര്‍ഗ് 23 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി ഹൈദരാബാദ് സ്കോര്‍ പ്രതിക്ഷിച്ചതിലും അപ്പുറമെത്തിച്ചു. 26 പന്തില്‍ ആറ് ബൗണ്ടറിയും ഒറു സിക്സും പറത്തിയാണ് ഗാര്‍ഗ് 51 റണ്‍സെടുത്തത്. ഗാര്‍ഗിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ഹൈദരാബാദ് 20 ഓവറില്‍ 164 റണ്‍സിലെത്തുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios