Asianet News MalayalamAsianet News Malayalam

മുംബൈക്കെതിരെ കൊല്‍ക്കത്തക്ക് ടോസ്, മാറ്റങ്ങളുമായി ഇരു ടീമും

മുംബൈ ടിമിലും ഒരു മാറ്റമുണ്ട്. ജെയിംസ് പാറ്റിന്‍സണ് പകരം നേഥന്‍ കോള്‍ട്ടര്‍നൈല്‍ മുംബൈ നിരയിലെത്തി.

IPL2020 Kolkata Knight Riders vs Mumbai Indians Live updates, KKR won the toss
Author
Dubai - United Arab Emirates, First Published Oct 16, 2020, 7:09 PM IST

അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. കമലേഷ് നാഗര്‍കോട്ടിക്ക് പകരം ശിവം മാവി ടീമിലെത്തിയപ്പോള്‍ ടോം ബാന്‍റണ് പകരം ക്രിസ് ഗ്രീന്‍ ടീമിലെത്തി.

മുംബൈ ടിമിലും ഒരു മാറ്റമുണ്ട്. ജെയിംസ് പാറ്റിന്‍സണ് പകരം നേഥന്‍ കോള്‍ട്ടര്‍നൈല്‍ മുംബൈ നിരയിലെത്തി. സംശയാസ്പദമായ ബൗളിംഗ് ആക്ഷന്‍റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സുനില്‍ നരെയ്ന്‍ ഇന്നും കൊല്‍ക്കത്ത ഇലവനിലില്ല.

മുംബൈക്കായി കോള്‍ട്ടര്‍നൈല്‍ സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.

Mumbai Indians (Playing XI): Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, Nathan Coulter-Nile, Rahul Chahar, Trent Boult, Jasprit Bumrah.

Kolkata Knight Riders (Playing XI): Rahul Tripathi, Shubman Gill, Nitish Rana, Eoin Morgan(c), Dinesh Karthik(w), Andre Russell, Chris Green, Pat Cummins, Shivam Mavi, Varun Chakravarthy, Prasidh Krishna.

Follow Us:
Download App:
  • android
  • ios