അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാനെതിരെ 2015നുശേഷം ആദ്യ ജയം തേടിയാണ് മുംബൈ ഇന്നിറങ്ങുന്നത്. 2016ലും 2017ലും ഐപിഎല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ രാജസ്ഥാന്‍-മുംബൈ പോരാട്ടമുണ്ടായിരുന്നില്ല. 2018ലും 2019ലും പരസ്പരം മത്സരിച്ച നാലു മത്സരങ്ങളിലും രാജസ്ഥാനായിരുന്നു ജയം.

അഞ്ച് കളികളില്‍ മൂന്ന് ജയവുമായി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ.  നാലു കളികളില്‍ രണ്ട് ജയവുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച രാജസ്ഥാന്‍ പിന്നീടുള്ള രണ്ട് കളികളും തോറ്റപ്പോള്‍ മുംബൈ ആദ്യ മത്സരത്തിലെ തോല്‍വിക്കുശേഷമാണ് ശക്തമായി തിരിച്ചുവന്നത്.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മുംബൈ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ രാജസ്ഥാന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ജയദേവ് ഉനദ്ഘട്ടിന് പകരം അമ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ വലംകൈയന്‍ പേസര്‍ കാര്‍ത്തിക് ത്യാഗി ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാളും അങ്കിത് രജ്‌പുത്തും അന്തിമ ഇലവനിലെത്തി.

Mumbai Indians (Playing XI): Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah.

Rajasthan Royals (Playing XI): Jos Buttler(w), Yashasvi Jaiswal, Steven Smith(c), Sanju Samson, Mahipal Lomror, Rahul Tewatia, Jofra Archer, Tom Curran, Shreyas Gopal, Ankit Rajpoot, Kartik Tyagi.