Asianet News MalayalamAsianet News Malayalam

പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ ബാംഗ്ലൂരിനെതിരെ മുംബൈക്ക് ടോസ്

രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. എന്നാല്‍ ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്.

IPl2020 Mumbai Indians vs Royal Challengers Bangalore Live Updates, MI won the toss
Author
Dubai - United Arab Emirates, First Published Oct 28, 2020, 7:10 PM IST

ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള വമ്പന്‍മാരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്. പരിക്കുമൂലം കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന രോഹിത് ഇന്നും ടീമിലില്ല.

രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. എന്നാല്‍ ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ശിവം ദുബെയും ആരോണ്‍ ഫിഞ്ചിന് പകരം ജോഷെ ഫിലിപ്പും ഡെയ്ല്‍ സ്റ്റെയിനും ബാംഗ്ലൂരിന്‍റെ അന്തിമ ഇലവനിലെത്തി.

11 കളികളില്‍ 14 പോയന്‍റുള്ള മുംബൈ ഒന്നാമതും ഇത്രയും മത്സരങ്ങളില്‍ നിന്ന് 14 പോയന്‍റുള്ള ബാംഗ്ലൂര്‍ രണ്ടാമതുമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവും. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂരിനായിരുന്നു ജയം.

Royal Challengers Bangalore (Playing XI): Devdutt Padikkal, Josh Philippe(w), Virat Kohli(c), AB de Villiers, Gurkeerat Singh Mann, Shivam Dube, Chris Morris, Washington Sundar, Dale Steyn, Mohammed Siraj, Yuzvendra Chahal.

Mumbai Indians (Playing XI): Ishan Kishan, Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Hardik Pandya, Kieron Pollard(c), Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah.

Follow Us:
Download App:
  • android
  • ios