Asianet News MalayalamAsianet News Malayalam

ജീവന്‍മരണപ്പോരില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ടോസ്, വന്‍ മാറ്റങ്ങളുമായി ഹൈദരാബാദ്

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനില്‍ത്താന്‍ ഹൈദരാബാദിന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം, തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് പിന്നാലെ ഇന്ന് ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവാം.

IPL2020 Sunrisers Hyderabad vs Delhi Capitals Live Updates DC won the toss
Author
dubai, First Published Oct 27, 2020, 7:08 PM IST

ദുബായ്: ഐപിഎല്ലില്‍ പ്ലേ ഓഫാ സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതെ ടോസ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. ദുബായില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.

പ‍ഞ്ചാബിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ജോണി ബെയര്‍സ്റ്റോക്ക് പകരം കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി. പ്രിയം ഗാര്‍ഗിന് പകരം വൃദ്ധിമാന്‍ സാഹയും ഖലീല്‍ അഹമ്മദിന് പകരം ഷഹബാസ് നദീമും ടീമിലെത്തി. കൊല്‍ക്കത്തക്കെതിരെ തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡല്‍ഹി ഇറങ്ങുന്നത്.

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനില്‍ത്താന്‍ ഹൈദരാബാദിന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം, തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് പിന്നാലെ ഇന്ന് ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവാം. ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ നിന്നൊഴിവാക്കിയ റിഷഭ് പന്ത് സെലക്ടര്‍മാര്‍ക്ക് ബാറ്റിലൂടെ മറുപടി നൽകുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.അവസാന മത്സരങ്ങളില്‍
മുംബൈയും ബാംഗ്ലൂരും എതിരാളികള്‍ ആയതിനാല്‍ ഇന്ന് തന്നെ പ്ലേ ഓഫ് ഉറപ്പിക്കാനാകും ഡൽഹിയുടെ ശ്രമം.

11 കളിയിൽ 8 പോയിന്‍റ് മാത്രംമുള്ള ഹൈദരാബാദിന് ഇന്ന് ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താനാവു. ഇന്ന് തോറ്റാല്‍ ചെന്നൈക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമാവും ഹൈദരാബാദ്. സീസണിൽ നേരത്തെഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹൈദരാാദ 15 റൺണ്‍സിന് ജയിച്ചിരുന്നു.

Sunrisers Hyderabad (Playing XI): David Warner(c), Kane Williamson, Manish Pandey, Vijay Shankar, Wriddhiman Saha(w), Jason Holder, Abdul Samad, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan.

Delhi Capitals (Playing XI): Ajinkya Rahane, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Marcus Stoinis, Axar Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje, Tushar Deshpande.

Powered By

IPL2020 Sunrisers Hyderabad vs Delhi Capitals Live Updates DC won the toss

Follow Us:
Download App:
  • android
  • ios