ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്.

മലയാളി താരം ബേസില്‍ തമ്പിക്ക് പകരം ഷഹബാസ് നദീം ഹൈദരാബാദ് ടീമിലെത്തി. കെയ്ന്‍ വില്യംസണ് പകരം ജേസണ്‍ ഹോള്‍ഡറും ഹൈദരാബാദ് ടീമിലെത്തി. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്.

പ്ലേ ഓഫിലെത്താന്‍ ഇരു ടീമിനും ഇന്ന് വിജയം അനിവാര്യമാണ്. 10 കളികളില്‍ ആറ് പോയന്‍റുള്ള രാജസ്ഥാന്‍ ആറാമതും ഒമ്പത് കളികളില്‍ ആറ് പോയന്‍റുള്ള ഹൈദരാബാദ് ഏഴാമതുമാണ്.

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Priyam Garg, Manish Pandey, Vijay Shankar, Abdul Samad, Jason Holder, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan.

Rajasthan Royals (Playing XI): Ben Stokes, Robin Uthappa, Sanju Samson(w), Steven Smith(c), Jos Buttler, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Ankit Rajpoot, Kartik Tyagi.