കൊല്‍ക്കത്തക്കെതിരെ നേടിയ 25 പന്തില്‍ 58 റണ്‍സാണ് സീസണില്‍ കിഷന്‍റെ ഉയര്‍ന്ന സ്കോര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 38 റണ്‍സടിച്ചതാണ് കിഷന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍.

മുംബൈ: ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനം ആവര്‍ത്തിച്ച് മുംബൈയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റർ ഇഷാൻ കിഷൻ. 15.25 കോടി മുടക്കി ടീമിലെത്തിച്ച താരത്തില്‍ നിന്ന് ആ മൂല്യത്തിന് ചേര്‍ന്ന പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല. കൊല്‍ക്കത്തക്കെതിരെ നേടിയ 25 പന്തില്‍ 58 റണ്‍സാണ് സീസണില്‍ കിഷന്‍റെ ഉയര്‍ന്ന സ്കോര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 38 റണ്‍സടിച്ചതാണ് കിഷന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍.

സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ 13 പന്തില്‍ 10, ചെന്നൈ സൂപ്പര്‍ കിംഗ്സനെതിരെ 21 പന്തില്‍ 32, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 26 പന്തില്‍ 31, പഞ്ചാബ് കിംഗ്സിനെതിരെ നാലു പന്തില്‍ ഒന്ന്, ഇന്നലെ 200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഗുജറാത്തിനെതിരെ 21 പന്തില്‍ 13 എന്നിങ്ങനെയാണ് കിഷന്‍റെ മറ്റ് പ്രകടനങ്ങള്‍. വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ ഇന്നലെ എത്തിയപ്പോഴും 23 പന്തില്‍ 28 റണ്‍സാണ് ഇഷാൻ കുറിച്ചത്.

വലിയ സ്കോര്‍ പിന്തുടരുമ്പോള്‍ പോലും അതിവേഗം സ്കോര്‍ ഉയര്‍ത്താൻ ശ്രമിക്കാതെ പന്തുകള്‍ പാഴാക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇഷാന് പകരം വിഷ്ണു വിനോദിന് അവസരം നല്‍കണമെന്നുള്ള ആരാധകരുടെ ആവശ്യത്തിന് വീണ്ടും മൂര്‍ച്ച കൂടുന്നുണ്ട്. കാമറൂണ്‍ ഗ്രീനിനെ ഓപ്പണറാക്കിയാല്‍ രോഹിത് ശര്‍മ്മയുടെ സമ്മര്‍ദം കുറയ്ക്കാമെന്നും പവര്‍ പ്ലേയിലെ സ്കോറിംഗിന് വേഗം കൂട്ടാമെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. വിഷ്ണു വിനോദ് മധ്യനിരയില്‍ എത്തുന്നതോടെ മധ്യനിരയില്‍ ടിം ഡ‍േവിഡ് കൂട്ടായി ഒരു ഫിനിഷറെ കൂടെ ലഭിക്കുകയും ചെയ്യും.

Scroll to load tweet…
Scroll to load tweet…

20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് മുംബൈ വിഷ്ണു വിനോദിനെ ടീമിലെത്തിച്ചത്. 2021ല്‍ ഇതേ തുകയ്‌ക്ക് വിഷ്‌ണുവിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്‌‌ക്വാഡിന്‍റെ ഭാഗമായിരുന്നു വിഷ്‌ണു. അതേസമയം, അതേസമയം, ടൂര്‍ണമെന്‍റ് ചരിത്രത്തിലെ 1000-ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈ ടീം ടിം ഡേവിഡിന്‍റെ ഹാട്രിക് സിക്‌സറില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയിരുന്നു. ആറ് വിക്കറ്റിന്‍റെ മിന്നും വിജയമാണ് നായകന്‍റെ ജന്മദിനത്തില്‍ ടീം കുറിച്ചത്. 

എല്ലാ അതിരും ലംഘിച്ച് സൂര്യ; വണ്ടര്‍ ക്യാച്ചില്‍ പുറത്തായതിന് പിന്നാലെ അസഭ്യം, വിമര്‍ശനവുമായി ആരാധകര്‍