റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമായത്

മുംബൈ: നിര്‍ണായകമായ പോരില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യൻസ് പോയിന്‍റ് പട്ടികയില്‍ കുതിപ്പ് നടത്തിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമായത്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ 200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ മുംബൈ 16.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 35 പന്തില്‍ 83 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.

ഇപ്പോള്‍ മത്സരത്തിനിടെയുള്ള ഒരു വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ദിനേഷ് കാര്‍ത്തിക് ആര്‍സിബിക്കായി ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. കോലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മ, കാര്‍ത്തികിന്‍റെ ഭാര്യ ദീപിക പള്ളിക്കല്‍, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക എന്നിവര്‍ മത്സരം കാണാൻ എത്തിയിരുന്നു. അനുഷ്കയും ദീപികയും ആര്‍സിബിയുടെ സ്റ്റാൻഡിലും റിതിക മുംബൈയുടെ സ്റ്റാൻഡിലുമാണ് ഇരുന്നത്. ആര്‍സിബി ഇന്നിംഗ്സിന്‍റെ 17-ാം ഓവറില്‍ സിക്സ് അടിക്കാൻ നോക്കിയ കാര്‍ത്തിക്കിന് പിഴച്ചു.

Scroll to load tweet…

ഈ സമയം വളരെ നിരാശയായിരുന്നു അനുഷ്കയുടെയും ദീപികയുടെയും മുഖത്ത്. എന്നാല്‍, ബൗണ്ടറി ലൈനില്‍ കാമറൂണ്‍ ഗ്രീൻ ക്യാച്ച് പാഴാക്കിയതോടെ പരസ്പരം കെട്ടിപ്പിടിച്ച് അനുഷ്കയും ദീപികയും ആശ്വസിച്ചു. ഈ സമയം ക്യാച്ച് നഷ്ടമായതില്‍ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശര്‍മ്മ കടുത്ത നിരാശയുടെ പ്രകടിപ്പിച്ചു. ഈ മൂന്ന് സംഭവങ്ങളും ഉള്‍പ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.

അതേസമയം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പരാജയപ്പെട്ടതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. 11 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ആര്‍സിബി നിലവില്‍ ഏഴാം സ്ഥാനത്താണ്. മുംബൈ ഇത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ആര്‍സിബിക്കൊപ്പം രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്കും 10 പോയിന്റ് വീതമുണ്ട്. റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ അഞ്ചാമതാണ്. 

സമ്മര്‍ദ്ദ തന്ത്രമെല്ലാം പാളി? ലോകകപ്പിനായി ഒടുവിൽ ഇന്ത്യയിലേക്ക്, പാകിസ്ഥാൻ സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്

YouTube video player