Asianet News MalayalamAsianet News Malayalam

സഞ്ജുവിനെ അഭിനന്ദിച്ച് കായിക മന്ത്രി ഇ.പി ജയരാജന്‍

സഞ്ജുവിനെ അഭിനന്ദിച്ച് കേരള കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ എത്തി. ഫേസ്ബുക്കിലാണ് മന്ത്രിയുടെ അഭിനന്ദന പോസ്റ്റ്. 

Kerala sports minister ep jayarajan congratulate sanju samson for RR Victory
Author
Thiruvananthapuram, First Published Sep 23, 2020, 12:33 AM IST

ഷാര്‍ജ: ഐപിഎല്ലിലെ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന ജയം സമ്മാനിക്കാന്‍ മുന്നില്‍ നിന്നും നയിച്ചത്  വിക്കറ്റിന് മുന്നിലും പിന്നിലും സൂപ്പര്‍മാനായി സഞ്ജു സാംസണ്‍ ആണ്. ഈ വിജയത്തില്‍ സഞ്ജുവിനെ അഭിനന്ദിച്ച് കേരള കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ എത്തി. ഫേസ്ബുക്കിലാണ് മന്ത്രിയുടെ അഭിനന്ദന പോസ്റ്റ്. 

സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ. 16 റൺ ജയം എന്നാണ് പോസ്റ്റില്‍ പറയുന്നത്. മന്ത്രിയുടെ പോസ്റ്റിന് അടിയില്‍ കായിക പ്രേമികള്‍ വലിയ ആവേശത്തോടെയാണ് സഞ്ജുവിന് അഭിനന്ദനവുമായി രംഗത്ത് എത്തുന്നത്.

ബാറ്റിംഗിനിറങ്ങിയപ്പോള്‍ 32 പന്തില്‍ 74 റണ്‍സടിച്ച് ടോപ് സ്കോററായ സഞ്ജു വിക്കറ്റിന് പിന്നിലും രണ്ട് മിന്നല്‍ സ്റ്റംപിംഗുകളും രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളുമായി തിളങ്ങി. 

സഞ്ജുവിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 16 റണ്‍സിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ആദ്യജയം കുറിച്ചു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 216/7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 200/6.

Follow Us:
Download App:
  • android
  • ios