ലഖ്നൗ ടീമിന്‍റെ മെന്‍ററായിരുന്നെങ്കിലും ടീമിലെ സൂപ്പര്‍ താരങ്ങളെക്കാള്‍ ഇത്തവണ വാര്‍ത്ത സൃഷ്ടിച്ചത് ഗംഭീറായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ താരം വിരാട് കോലിയുമായുള്ള ഉരസലിന്‍റെ പേരിലാണ് ഗംഭീര്‍ ആദ്യം വാര്‍ത്ത സൃഷ്ടിച്ചത്.

ചെന്നൈ:ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ കനത്ത തോല്‍വിയില്‍ പ്രതികരിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മെന്‍ററായ ഗൗതം ഗംഭീര്‍. വീണിരിക്കാം, പക്ഷെ പരാജയപ്പെട്ടിട്ടില്ല എന്നായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്. സീസണ്‍ മുഴുവന്‍ ലഖ്നൗ ടീമിനെ സ്നേഹിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞ ഗംഭീര്‍ തിരിച്ചുവരുമെന്നും അവര്‍ക്ക് ഉറപ്പ് നല്‍കി.മത്സരശേഷം മുംബൈ ഇന്ത്യന്‍സ് ടീം ഉടമയായ നിത അംബാനി, മുബൈയുടെ ഐക്കണായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുമായി സംസാരിച്ചു നില്‍ക്കുന്നതിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു ഗംഭീറിന്‍റെ ട്വീറ്റ്.

ലഖ്നൗ ടീമിന്‍റെ മെന്‍ററായിരുന്നെങ്കിലും ടീമിലെ സൂപ്പര്‍ താരങ്ങളെക്കാള്‍ ഇത്തവണ വാര്‍ത്ത സൃഷ്ടിച്ചത് ഗംഭീറായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ താരം വിരാട് കോലിയുമായുള്ള ഉരസലിന്‍റെ പേരിലാണ് ഗംഭീര്‍ ആദ്യം വാര്‍ത്ത സൃഷ്ടിച്ചത്. ആര്‍സിബിയുടെ ഹോം മാച്ചില്‍ അവരെ തോല്‍പ്പിച്ചശേഷം ആരാധകരോട് വായടക്കാന്‍ ഗംഭീര്‍ ആംഗ്യം കാട്ടിയിരുന്നു. ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ മങ്കാദിംഗ് ശ്രമങ്ങളെ പോലും അതിജീവിച്ചായിരുന്നു ലഖ്നൗ ജയിച്ചത്.

'അവിടെ ഞാന്‍ നെറ്റ് ബൗളറായിരുന്നു'; ആര്‍സിബിയിലെ ഓര്‍മകള്‍ പങ്കുവെച്ച് മുംബൈയുടെ ആകാശ് മധ്‌വാള്‍

പിന്നീട് ലഖ്നൗ ഹോം മാച്ചില്‍ ആര്‍സിബിയെ നേരിട്ടപ്പോഴും ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു. ക്യാച്ചെടുത്തശേഷം ഗ്യാലറിയെ നോക്കി ഗംഭീറിനെപ്പോലെ താന്‍ വായടക്കാന്‍ പറയില്ലെന്ന കോലിയുടെ മറുപടിയും മത്സരത്തിനിടെ ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖും വിരാട് കോലിയും കൊമ്പു കോര്‍ത്തതും അമിത് മിശ്ര ഇടപെട്ടതും ഇരുവരെയും കോലി ആക്ഷേപിച്ചുവെന്ന വാര്‍ത്തകളും മത്സരച്ചൂട് കൂട്ടി. മത്സരശേഷം ഹസ്തദാനത്തിനിടെ കോലിയും നവീനും തമ്മില്‍ വീണ്ടും കോര്‍ത്തു. ഇതിനിടെ കോലിയുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന ലഖ്നൗ താരം കെയ്ല്‍ മയേഴ്സിനെ ഗംഭീര്‍ നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ടുപോയി.

Scroll to load tweet…

പിന്നീ് ലഖ്നൗ ഡഗ് ഔട്ടിലെത്തി മറുപടി പറയാന്‍ പോയ കോലിയും ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാി. അതിനുശേഷം ലഖ്നൗവിന്‍റെ മത്സരങ്ങളിലെല്ലാം കോലി ചാന്‍റ് ഉയര്‍ത്തി ആരാധകര്‍ ഗംഭീറിനെയും നവീനെയും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ലഖ്നൗ ടീം പരിശീലകനായ ആന്‍ഡി ഫ്ലവറിന് പോലും ലഭിക്കാത്ത മാധ്യമശ്രദ്ധയാണ് ഗംഭീറിന് ലഭിച്ചത്.