Asianet News MalayalamAsianet News Malayalam

ഹൈദരാബാദിന്‍റെ തുടക്കം നന്നായി! പിന്നാലെ ആകാശ് മധ്വാള്‍ എറിഞ്ഞിട്ടു; എങ്കിലും മുംബൈ വിയര്‍പ്പൊഴുക്കേണ്ടി വരും

ഹൈദരാബാദിന് നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ നാലും വീഴ്ത്തിയത് ആകാശ് മധ്വാളാണ്. ഹൈദരാബാദിനെതിരെ തോല്‍പ്പിച്ചാല്‍ മാത്രം മുംബൈക്ക് പ്ലേ ഓഫിലെത്താനാവില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുക കൂടി വേണം. 

mumbai indian need 201 run to win against sunrisers hyderabad in crucial match
Author
First Published May 21, 2023, 5:24 PM IST

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മായങ്ക് അഗര്‍വാള്‍ (46 പന്തില്‍ 83), വിവ്രാന്ദ് ശര്‍മ (47 പന്തില്‍ 69) എന്നിവരുടെ കരുത്തില്‍ 200 റണ്‍സാണ് നേടിയത്. ഹൈദരാബാദിന് നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ നാലും വീഴ്ത്തിയത് ആകാശ് മധ്വാളാണ്. ഹൈദരാബാദിനെതിരെ തോല്‍പ്പിച്ചാല്‍ മാത്രം മുംബൈക്ക് പ്ലേ ഓഫിലെത്താനാവില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുക കൂടി വേണം. 

വാംഖഡെ സ്റ്റേഡിയത്തില്‍ ഗംഭീര തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിവ്രാന്ദ്- മായങ്ക് സഖ്യം 140 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 14-ാ ഓവറില്‍ വിവ്രാന്ദിനെ പുറത്താക്കി ആകാശ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിവ്രാന്ദിന്റെ ഇന്നിംഗ്‌സ്. മൂന്നാം വിക്കറ്റില്‍ ഹെന്റിച്ച് ക്ലാസനൊപ്പം 34 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം മായങ്കും മടങ്ങി. നാല് സിക്‌സും എട്ട്  ഫോറും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. ക്ലാസന്‍ (18), ഗ്ലെന്‍ ഫിലിപ്‌സ് (1), ഹാരി ബ്രൂക്ക് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. എയ്ഡന്‍ മാര്‍ക്രം (13), സന്‍വീര്‍ സിംഗ് (4) പുറത്താവാതെ നിന്നു. ക്രിസ് ജോര്‍ദാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.  

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: മായങ്ക് അഗര്‍വാള്‍, വിവ്രാന്ദ് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഹാരി ബ്രൂക്ക്, നിതീഷ് റെഡ്ഡി, ഗ്ലെന്‍ ഫിലിപ്‌സ്, സന്‍വീര്‍ സിംഗ്, മായങ്ക് ദാഗര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

ചിന്നസ്വാമിയില്‍ നിന്ന് പുതിയ വിവരങ്ങള്‍ പുറത്ത്! ആര്‍സിബിക്ക് സന്തോഷ വാര്‍ത്ത; കൂടെ ചെറിയ ആശങ്കയും

സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ 14 റണ്‍സിനായിരുന്നു മുംബൈ ജയിച്ചത്. അവസാന അഞ്ച് കളിയില്‍ മൂന്നിലും മുംബൈ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരു ജയം മാത്രമാണുള്ളത്. ഈ സീസണില്‍ വാംഖഡെയില്‍ 213, 200, 183 റണ്‍സ് വിജയലക്ഷ്യങ്ങള്‍ പോലും അനായാസം പിന്തുടര്‍ന്ന് ജയിച്ചതാണ് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യം. വാംഖഡെയില്‍ സൂര്യകുമാര്‍ യാദവ് അസാമാന്യ ഫോമിലാണെന്നതും അവരുടെ പ്രതീക്ഷ കൂട്ടുന്നു.

Follow Us:
Download App:
  • android
  • ios