Asianet News MalayalamAsianet News Malayalam

കോലി ചാന്‍റ് പ്രചോദനം, ഗംഭീര്‍ ഇതിഹാസമെന്നും നവീന്‍ ഉള്‍ ഹഖ്

ആളുകള്‍ എങ്ങനെയാണോ നമ്മളോട് പെരുമാറേണ്ടത് അതുപോലെ അവരോടും പെരുമാറുക, എങ്ങനെയാണോ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നത് അവരോടും അതുപോലെ സംസാരിക്കുക എന്ന നവീനിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഗൗതം ഗംഭീര്‍ മറുപടിയുമായി എത്തിയിരുന്നു. നീ എന്താണോ അതായിരിക്കുക എന്നും, മാറരുതെന്നുമായിരുന്നു ഗംഭീറീന്‍റെ മറുപടി.

Naveen-ul-Haq Responds to Kohli Chants gkc
Author
First Published May 25, 2023, 12:36 PM IST

ചെന്നൈ: ആരാധകര്‍ തനിക്കെതിരെ കോലി ചാന്‍റ് നടത്തുന്നത് കളിക്കാന്‍ കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖ്. ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നവീന്‍ ഉള്‍ ഹഖ്.

കോലിയുടെ എന്നല്ല ഏത് കളിക്കാരന്‍റെ പേര് വിളിച്ച് പ്രകോപിപ്പിക്കുന്നതും ടീമിനായി കളിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജവും പ്രചോദനവും നല്‍കുന്നതാണ്. ആരാധകര്‍ എന്തൊക്കെ പറഞ്ഞാലും ഞാനെന്‍റെ കളിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുറത്തുനിന്നുള്ള കോലാഹലങ്ങള്‍ ‌ഞാന്‍ ശ്രദ്ധിക്കാറില്ല. അതെന്നെ ബാധിക്കാറുമില്ല. പ്രഫഷണല്‍ താരമെന്ന നിലക്ക് ഇതെല്ലാം അതിന്‍റേതായ സ്പിരിറ്റില്‍ എടുക്കാന്‍ ഞാന്‍ തയാറാണ്. മോശം പ്രകടനം നടത്തിയാല്‍ കളിക്കാര്‍ കൂവുകയും നല്ല പ്രകടനം നടത്തിയാല്‍ കൈയടിക്കുകയും ചെയ്യുക എന്നത് സ്വാഭാവികമാണ്.

ഇങ്ങനെയുണ്ടോ ഒരു തോല്‍വി! മുംബൈക്കെതിരായ പരാജയത്തിന് പിന്നാലെ ലഖ്‌നൗ നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയില്‍

ആളുകള്‍ എങ്ങനെയാണോ നമ്മളോട് പെരുമാറേണ്ടത് അതുപോലെ അവരോടും പെരുമാറുക, എങ്ങനെയാണോ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നത് അവരോടും അതുപോലെ സംസാരിക്കുക എന്ന നവീനിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഗൗതം ഗംഭീര്‍ മറുപടിയുമായി എത്തിയിരുന്നു. നീ എന്താണോ അതായിരിക്കുക എന്നും, മാറരുതെന്നുമായിരുന്നു ഗംഭീറീന്‍റെ മറുപടി.

ഗംഭീറുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ടീമിനകത്തെ എല്ലാവരും അവരുടെ കളിക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുക. അതുപോലെ ഞാനും എന്‍റെ ടീം അംഗങ്ങള്‍ക്കൊപ്പമാണ് എല്ലായ്പ്പോഴും നില്‍ക്കുക.മറ്റുള്ളവരും അങ്ങനെ ആവണമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഗംഭീര്‍ ഇന്ത്യയുടെ ഇതിഹാസ താരമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് ഇന്ത്യയില്‍ വലിയ ആദരവ് ലഭിക്കുന്നുണ്ട്. ഗ്രൗണ്ടിനകത്തും പുറത്തും എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് ഗംഭീറില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും നവീന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios