കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്ത പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത അവസാന പന്തില്‍ ബൗണ്ടറി നേടി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 182 റണ്‍സടിച്ച് ജയിച്ചു കയറി.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ അവസാന പന്തില്‍ ആവേശ ജയം സ്വന്തമാക്കി പ്ലേ ഓഫ് സാധ്യത സജീവമാക്കിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്ത പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത അവസാന പന്തില്‍ ബൗണ്ടറി നേടി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 182 റണ്‍സടിച്ച് ജയിച്ചു കയറി.

ഇതിന് പിന്നാലെ കൊല്‍ക്കത്ത നായകൻ നിതീഷ് റാണയുടെ ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. വിജയം നേടിയെത്തിയ നിതീഷ് റാണ തന്‍റെ അമ്മയെ കെട്ടിപ്പിടിച്ച് കൊണ്ട് ആഘോഷിക്കുന്ന വീഡിയോ ആണ് കെകെആര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അമ്മയുടെയും നിതീഷിന്‍റെയും സ്നേഹം ഹൃദയം തൊടുന്നുവെന്നാണ് വീഡിയോയാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഐപിഎല്ലില്‍ ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത് വെറുമൊരു ജയമല്ല. ഒറ്റ ജയം കൊണ്ട് പോയന്‍റ് പട്ടികയില്‍ വന്‍ കുതിപ്പാണ് കൊല്‍ക്കത്ത നടത്തിയത്.

View post on Instagram

പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ പഞ്ചാബിനെതിരെ അവസാന പന്തില്‍ നേടിയ ആവേശ ജയത്തിലൂടെ എട്ടാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി കൊല്‍ക്കത്ത. 11 കളികളില്‍ 10 പോയന്‍റുള്ള കൊല്‍ക്കത്ത രാജസ്ഥാന്‍ റോയല്‍സിന് തൊട്ടു പിന്നിലാണിപ്പോള്‍. കൊല്‍ക്കത്തയുടെ ജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യന്‍സുമാണ് പിന്നിലായത്. അഞ്ചാമതായിരുന്ന മുംബൈ പോയന്‍റ് പട്ടികയില്‍ എട്ടാമതാണ് ഇപ്പോള്‍. പോയന്‍റ് പട്ടികയില്‍ മൂന്ന് മുതല്‍ എട്ടുവരെ സ്ഥാനത്തുള്ളവര്‍ക്കെല്ലാം 10 പോയന്‍റ് വീതമുണ്ട്. ഇന്ന് നടക്കുന്ന ആര്‍സിബി-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ ജയിക്കുന്ന ടീമിന് രാജസ്ഥാനെ പിന്തള്ളി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും അവസരമുണ്ട്.

സന്ദീപിന് മാത്രമേ പിഴയുള്ളോ? ഇത് രണ്ട് നീതി! നോ ബോൾ ചിത്രത്തിലെ ഗുരുതര പ്രശ്നം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം