Asianet News MalayalamAsianet News Malayalam

സൂപ്പര്‍ താരങ്ങളുടെ നിര! ഐപിഎല്‍ കൊട്ടിക്കലാശ ദിനം പാകിസ്ഥാനില്‍ വമ്പന്‍ പോരാട്ടം പ്രഖ്യാപിച്ച് പിസിബി

ഹാരിസ് റൗഫാണ് ക്വാലാന്‍ഡേഴ്‌സിനെ നയിക്കുക. സൂപ്പര്‍ ലീഗില്‍ നയിച്ച ഷഹീന്‍ അഫ്രീദി ടീമിനൊപ്പമില്ല. കൗണ്ടി കളിക്കാന്‍ ഇംഗ്ലണ്ടിലാണ് ഷഹീന്‍. ഫഖര്‍ സമാന്‍, താഹിര്‍ ബെയ്ഗ്, മുഹമ്മദ് നയീം എന്നിവരാണ് ടീമിലെ മറ്റുപ്രധാന താരങ്ങള്‍.

PCB organises Pakistan vs lahore qalandars match on ipl 2023 final day saa
Author
First Published May 26, 2023, 9:29 PM IST

ഇസ്ലാമാബാദ്: ഐപിഎല്‍ ഫൈനല്‍ നടക്കുന്ന ഞായറാഴ്ച്ച ദിവസം മാച്ച് സംഘടിപ്പിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വിജയികളായ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സും ദേശീയ ക്രിക്കറ്റ് ടീമുമാണ് നേര്‍ക്കുനേര്‍ വരിക. ഇന്ത്യന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. മത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ക്വാലാന്‍ഡേഴ്‌സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നരോവല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം.

ഹാരിസ് റൗഫാണ് ക്വാലാന്‍ഡേഴ്‌സിനെ നയിക്കുക. സൂപ്പര്‍ ലീഗില്‍ നയിച്ച ഷഹീന്‍ അഫ്രീദി ടീമിനൊപ്പമില്ല. കൗണ്ടി കളിക്കാന്‍ ഇംഗ്ലണ്ടിലാണ് ഷഹീന്‍. ഫഖര്‍ സമാന്‍, താഹിര്‍ ബെയ്ഗ്, മുഹമ്മദ് നയീം എന്നിവരാണ് ടീമിലെ മറ്റുപ്രധാന താരങ്ങള്‍. പാകിസ്ഥാന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബാബര്‍ അസം ടീമിനെ നയിക്കുമന്നാമഅ അറിയുന്നത്. ഷദാബ് ഖാന്‍, നസീം ഷാ എന്നിവരും ടീമിലുണ്ടാവും.

ലാഹോര്‍ ക്വലാന്‍ഡേഴ്‌സ് ടീം: ഫഖര്‍ സമാന്‍, താഹിര്‍ ബെയ്ഗ്, മുഹമ്മദ് നയീം, ഫഹാം ഉള്‍ ഹഖ്, ഹൈദര്‍ ഷാ ഖാന്‍, അഹ്‌സാന്‍ ഹഫീസ് ഭാട്ടി, താഹ മെഹ്‌മൂദ്, സല്‍മാന്‍ ഫയാസ്, ഹാരിസ് റൗഫ് (ക്യാപ്റ്റന്‍), ഹുനൈന്‍ ഷാ, തയ്യബ് അബ്ബാസ്, ജലത് ഖാന്‍, ഷെഹ്രിയാര്‍ ഇമ്രാന്‍, മുഹമ്മദ് ഷൊയ്ബ്. 

ഫൈനല്‍ പോലുമായിട്ടില്ല, ഐപിഎല്‍ 2023ല്‍ ഓറഞ്ച് ക്യാപ്പ് ഉറപ്പിച്ച് ശുഭ്‌മാന്‍ ഗില്‍! ഇനി വെല്ലുവിളികളില്ല

അതേസമയം, ഐപിഎല്‍ ഫൈനല്‍ അന്ന് വൈകിട്ട് 7.30നാണ് നടക്കുന്നത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഫൈനലിന് യോഗ്യത നേടിയ ടീം. ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയര്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ പത്താം തവണയും ഫൈനലിന് യോഗ്യത നേടിയത്.

Follow Us:
Download App:
  • android
  • ios