19നാണ് പഞ്ചാബ് കിംഗ്സിനെതിരായ മത്സരം. ആ മത്സരം ജയിച്ചാല്‍ സഞ്ജുവിനും സംഘത്തിനും 14 പോയിന്റാവും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്കും 12 പോയിന്റ് വീതമാണുള്ളത്.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റ പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാല്‍ മാത്രമെ ടീമിന് എന്തെങ്കിലും സാധ്യതകള്‍ അവശേഷിക്കൂ. അവസാന മത്സരം ജയിച്ചാല്‍ മാത്രം പോര, മറ്റു ടീമുകല്‍ പരാജയപ്പെടുകയും കണക്കുകള്‍ നോക്കുകയും വേണ്ടിവരും. 

19നാണ് പഞ്ചാബ് കിംഗ്സിനെതിരായ മത്സരം. ആ മത്സരം ജയിച്ചാല്‍ സഞ്ജുവിനും സംഘത്തിനും 14 പോയിന്റാവും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്കും 12 പോയിന്റ് വീതമാണുള്ളത്. ഇതില്‍ ആര്‍ബിക്കും പഞ്ചാബിനും ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍. ഇരു ടീമുകളും ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും രാജസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ 14 പോയിന്റിലെത്താം.

രാജസ്ഥാന് അവസാന മത്സരത്തില്‍ നേരിടേണ്ടത് പഞ്ചാബിനെയാണ്. കൊല്‍ക്കത്ത അവസാന മത്സരം ജയിച്ചാലും നെറ്റ് റണ്‍റേറ്റ് മറികടക്കാതെ നോക്കുകയും വേണം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനോടെ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിരുന്നു. രാജസ്ഥാന് പിഴച്ചത് ജയിക്കുമെന്ന് ഉറപ്പായ രണ്ടോ മൂന്നോ മത്സരങ്ങള്‍ പരാജയപ്പെട്ടതാണ്. അതില്‍ ഏറ്റവും അവസാനത്തേത് ഹൈദരാബാദിനെതിരായ മത്സരമായിരുന്നു. അവസാന പന്തില്‍ സിക്‌സ് വിട്ടുകൊടുത്താണ് രാജസ്ഥാന്‍ തോല്‍വി സമ്മതിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരെ 212 റണ്‍സ് പ്രതിരോധിക്കാനും രാജസ്ഥാനായില്ല.

നായയുടെ കടിയേറ്റു, നെറ്റ്സില്‍ പോലും പന്തെറിയുന്നില്ലെന്ന് വെളിപ്പെടുത്തി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് ഇത്തവണ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. 200നപ്പുറം രണ്ട് തവണ സ്‌കോര്‍ ചെയ്തിട്ടും പ്രതിരോധിക്കാനായില്ലെന്ന് വിമര്‍ശനവും ഉയര്‍ന്നു. ഇപ്പോള്‍ പ്ലേ ഓഫ് സാധ്യതകളും മങ്ങിയ സാഹചര്യത്തില്‍ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെണ് ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെടുന്നത്. പകരം ജോസ് ബട്‌ലറെ അടുത്ത സീസണില്‍ ക്യാപ്റ്റനാക്കമെന്നാണ് ആവശ്യം. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് ചാംപ്യന്മാരാക്കിയ ബട്‌ലര്‍ക്ക് രാജസ്ഥാനേയും കിരീടത്തിലേക്ക് നയിക്കാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…