Asianet News MalayalamAsianet News Malayalam

പഞ്ചാബിനെ മറികടന്നു! പക്ഷേ, ഇങ്ങനെയല്ല ജയിക്കേണ്ടിരുന്നത്; രാജസ്ഥാന്‍ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കാത്തിരിക്കണം

18.5 ഓവറില്‍ വിജലക്ഷ്യം മറികടന്നാല്‍ മാത്രമെ ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് രാജസ്ഥാന് നാലാം സ്ഥാനത്തെത്താന്‍ സാധിക്കുമായിരുന്നുള്ളു. ദേവ്ദത്ത് പടിക്കല്‍ (30 പന്തില്‍ 51), യഷസ്വി ജയ്‌സ്വാള്‍ (36 പന്തില്‍ 50), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (28  പന്തില്‍ 46) പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.

Rajasthan Royals won over punjab kings by four wickets in crucial match saa
Author
First Published May 19, 2023, 11:35 PM IST

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ജയിച്ചെങ്കിലും പ്രതീക്ഷകള്‍ തുലാസില്‍. 188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 18.5 ഓവറില്‍ വിജലക്ഷ്യം മറികടന്നാല്‍ മാത്രമെ ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് രാജസ്ഥാന് നാലാം സ്ഥാനത്തെത്താന്‍ സാധിക്കുമായിരുന്നുള്ളു. ദേവ്ദത്ത് പടിക്കല്‍ (30 പന്തില്‍ 51), യഷസ്വി ജയ്‌സ്വാള്‍ (36 പന്തില്‍ 50), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (28  പന്തില്‍ 46) പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിനെ ജിതേശ് ശര്‍മ (28 പന്തില്‍ 44), സാം കറന്‍ (31 പന്തില്‍ 49), ഷാരൂഖ് ഖാന്‍ (23 പന്തില്‍ 41) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. ഇതില്‍ മൂന്നും വീഴ്ത്തിയത് നവ്ദീപ് സൈനിയാണ്. 

ജോസ് ബട്‌ലര്‍ (0) നേരിട്ട നാലാം പന്തില്‍ തന്നെ പുറത്തായെങ്കിലും നന്നായി തുടങ്ങാന്‍ രാജസ്ഥാന് സാധിച്ചു. ജയ്‌സ്വാള്‍- ദേവ്ദത്ത് സഖ്യം ക്രീസില്‍ ഉറച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 73 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ ദേവ്്ദത്തിനെ പുറത്താക്കി അര്‍ഷ്ദീപ് ദീപ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്‌സ്. 

നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ് മൂന്ന് പന്ത് മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സെടുത്ത ക്യാപ്റ്റനെ രാഹുല്‍ ചാഹര്‍ കുടുക്കി. പിന്നാലെ ജയ്‌സ്വാളും (50) മടങ്ങി. ഹെറ്റ്‌മെയര്‍- റിയാന്‍ പരാഗ് (20) പൊരുതിയെങ്കിലും ആവശ്യമായ റണ്‍റേറ്റില്‍ വിജയപ്പിക്കാനായില്ല. ഇരുവരും മടങ്ങിയ ശേഷം ക്രീസിലെത്തിയ ധ്രുവ് ജുറല്‍ (10), ട്രന്റ് ബോള്‍ട്ട് (1) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. 

നേരത്തെ മോശം തുടക്കമായിരുന്നു പഞ്ചാബിന്. രണ്ടാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാന്റെ (2) വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. ബോള്‍ട്ടിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് പ്രഭ്‌സിമ്രാന്‍ മടങ്ങുന്നത്. പിന്നാലെ ക്രീസില്‍ ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന അഥര്‍വ തൈഡെ (19) ആക്രമിച്ച് കളിച്ചു. 36 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ സൈനിയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ തൈഡെ മടങ്ങി. ആറാം ഓവറില്‍ ധവാനും (17) പവലിയനില്‍ തിരിച്ചെത്തി. സാംപയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ധവാന്‍. 

വീണ്ടും പൂജ്യം! ഐപിഎല്‍ ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോര്‍ഡ് ജോസ് ബട്‌ലറുടെ അക്കൗണ്ടില്‍

ലിയാം ലിവിംഗ്സ്റ്റണിനെ (9) സൈനി ബൗള്‍ഡാക്കിയതോടെ നാലിന് 50 എന്ന നിലയിലായി പഞ്ചാബ്. എന്നാല്‍ ജിതേഷ്- കറന്‍ സഖ്യം രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജിതേഷിനേയും കുടുക്കി സൈനി കൂട്ടുകെട്ട് പൊളിച്ചു. അവസാന ഓവറുകളില്‍ കറന്‍- ഷാരൂഖ് സഖ്യം കത്തിക്കയറിയതോടെ സ്‌കോര്‍ 180 കടന്നു. ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. ചാഹല്‍ എറിഞ്ഞ 19-ാം ഓവറില്‍ 28 റണ്‍സാണ് പിറന്നത്.

Follow Us:
Download App:
  • android
  • ios