Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ റോയല്‍സിന് ടോസ്! ടീമിന് തുടക്കത്തിലെ തിരിച്ചടി, മാറ്റം; ടീമിനെ നിലനിര്‍ത്തി പഞ്ചാബ്

സീസണില്‍ നന്നായി തുടങ്ങിയിട്ടും സ്ഥിരത പുലര്‍ത്താതെ കിതച്ചവരാണ് സഞ്ജു സാംസണിന്റെ രാജസ്ഥാനും ധവാന്റെ  പഞ്ചാബും. ജോസ് ബട്ലറും തകര്‍പ്പന്‍ ഫോമിലുള്ള യശസ്വി ജയ്‌സ്വാളും യുസ്‌വേന്ദ്ര ചഹലും ട്രെന്റ് ബോള്‍ട്ടുമെല്ലാം ഉണ്ടായിട്ടും സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.

Rajasthan Royals won the toss against Punjab Kings in crucial match saa
Author
First Published May 19, 2023, 7:14 PM IST

ധരംശാല: ഐപിഎല്ലില്‍ വിധി നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ, പഞ്ചാബ് കിംഗ്‌സ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കാണ് താരത്തിന് വിനയായത്. പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല. 13 കളിയില്‍ 12 പോയിന്റ്  വീതമാണ് ഇരു ടീമുള്‍ക്കുമുള്ളത്. പ്ലേ ഓഫിലെത്താന്‍ പതിനാറ് പോയന്റെങ്കിലും വേണ്ടതിനാല്‍ ഇന്ന് ജയിച്ചാലും മറ്റുടീമുകളുടെ മത്സരഫലങ്ങള്‍ ആശ്രയിച്ചെ ഇരു ടീമിനും മുന്നേറാനാവു. 

സീസണില്‍ നന്നായി തുടങ്ങിയിട്ടും സ്ഥിരത പുലര്‍ത്താതെ കിതച്ചവരാണ് സഞ്ജു സാംസണിന്റെ രാജസ്ഥാനും ധവാന്റെ  പഞ്ചാബും. ജോസ് ബട്ലറും തകര്‍പ്പന്‍ ഫോമിലുള്ള യശസ്വി ജയ്‌സ്വാളും യുസ്‌വേന്ദ്ര ചഹലും ട്രെന്റ് ബോള്‍ട്ടുമെല്ലാം ഉണ്ടായിട്ടും സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു. വ്യക്തിഗത മികവിനെ കൂട്ടായ്മയിലേക്ക് ഉയര്‍ത്താന്‍ രാജസ്ഥാനായില്ല. 

ശിഖര്‍ ധവാനെ അമിതമായി ആശ്രയിച്ചായിരുന്നു പഞ്ചാബ് കളിച്ചിരുന്നത്. ലിയാം ലിവിംഗ്സ്റ്റണും ജിതേഷ് ശര്‍മ്മയും കൂടി നേരത്തേ പുറത്തായാല്‍ വെറും നനഞ്ഞ പടക്കമാകുന്നു. ബൗളര്‍മാരുടെ മൂര്‍ച്ചയില്ലായ്മ കൂടിയായപ്പോള്‍ പഞ്ചാബിന്റെ പ്രതീക്ഷകള്‍ താളംതെറ്റി. ഏപ്രിലില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ പഞ്ചാബ് അഞ്ച് റണ്‍സിന് രാജസ്ഥാനെ തോല്‍പിച്ചിരുന്നു. പഞ്ചാബിന്റെ 197 റണ്‍സിനുള്ള രാജസ്ഥാന്റെ മറുപടി 192ല്‍ അവസാനിച്ചു. ആകെ നേര്‍ക്കുനേര്‍ വന്നത് 25 മത്സരങ്ങളില്‍. 14ല്‍ രാജസ്ഥാനും 11ല്‍ പഞ്ചാബും ജയിച്ചു.

ഒരു പാലമിട്ടാന്‍ ഇങ്ങോട്ടും അങ്ങോട്ടും വേണം! സെഞ്ചുറിക്ക് പിന്നാലെ കോലിക്ക് സൂര്യകുമാറിന്റെ പ്രത്യുപകാരം

പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, അഥര്‍വ തൈഡ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, കഗിസോ റബാദ, അര്‍ഷ്ദീപ് സിംഗ്.  

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആഡം സാംപ, ട്രന്റ് ബോള്‍ട്ട്, നവ്ദീപ് സൈനി, സന്ദീപ് ശര്‍മ, യുവേന്ദ്ര ചാഹല്‍.

Follow Us:
Download App:
  • android
  • ios