എതിർ ടീം ആരാധകർ ആർസിബിയുടെ തോൽവി ശരിക്കും ആഘോഷമാക്കി. പഴയ ആർസിബിയിൽ നിന്ന് ഒരു മാറ്റവുമില്ലല്ലോ എന്നാണ് അവർ ചോദിക്കുന്നത്. ഇതിനായി ഏറ്റവും കൂടുതൽ ഉപയോ​ഗിക്കപ്പെട്ടത് കരയുന്ന ആർസിബി ആരാധികയുടെ ചിത്രങ്ങളാണ്

ബം​ഗളൂരു: ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച ശേഷം ലഖ്നൗ സൂപ്പർ ജയന്റ്സിനോട് തോൽവിയേറ്റതിന്റെ ആഘാതത്തിൽ നിന്ന് ആർസിബി ആരാധകർ മുക്തി നേടിയിട്ടില്ല. സ്വന്തം ടീമിന്റെ മിന്നുന്ന ബാറ്റിം​ഗ് പ്രകടനം കണ്ടതിന്റെ ആവേശത്തിലായിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് താങ്ങുവുന്നതിലും ഏറെയായിരുന്നു ആർസിബിയുടെ ഞെട്ടിക്കുന്ന തോൽവി. ടീം പരാജയപ്പെട്ടതോടെ പൊട്ടിക്കരയുന്ന ആർസിബി ആരാധികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ, എതിർ ടീം ആരാധകർ ആർസിബിയുടെ തോൽവി ശരിക്കും ആഘോഷമാക്കി. പഴയ ആർസിബിയിൽ നിന്ന് ഒരു മാറ്റവുമില്ലല്ലോ എന്നാണ് അവർ ചോദിക്കുന്നത്. ഇതിനായി ഏറ്റവും കൂടുതൽ ഉപയോ​ഗിക്കപ്പെട്ടത് കരയുന്ന ആർസിബി ആരാധികയുടെ ചിത്രങ്ങളാണ്. ഇതിനെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്. സ്വന്തം ടീമിനെ അത്രയേറെ സ്നേഹിക്കുന്നത് കൊണ്ട് ആ നിമിഷം ആരാധികയ്ക്ക് താങ്ങാനായില്ല. ഇത്തരം അവസ്ഥകൾ എല്ലാ ടീമിനുമുണ്ടാകും.

Scroll to load tweet…
Scroll to load tweet…

കരയുന്ന ആർസിബി ആരാധികയുടെ ചിത്രം ഉപയോ​ഗിച്ച് ട്രോളുന്നവർക്കെതിരെ ഇത്തരത്തിൽ ഒരുപാട് പ്രതികരണങ്ങളാണ് ട്വിറ്ററിൽ ഉണ്ടാകുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു.

കടുത്ത നിരാശയിലായ ആർസിബി ആരാധകർ താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണങ്ങളും നടത്തുന്നുണ്ട്. അതിൽ പഴി ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്ന താരങ്ങളിലൊരാൾ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്കാണ്. ലഖ്നൗവിന് വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ വിക്കറ്റിന് പിന്നിൽ അതിജാ​ഗ്രത കാട്ടിയില്ലെന്നാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്. 

അന്ന് ബാബറെ സെഞ്ചുറി മോഹിയാക്കി, ഇന്ന് വാളോങ്ങിയത് കോലിക്കെതിരെ; കമന്റേറ്റർക്കെതിരെ പൊട്ടിത്തെറിച്ച് മുൻ താരം