കോലിയും സന്ദീപും തമ്മിലുള്ള പോരാട്ടം കളിക്ക് മുമ്പേ ആരാധകർ ചർച്ചയാക്കിയിരുന്നു. എന്നാൽ, സന്ദീപിന്റെ ഓവർ എത്തും മുമ്പ് തന്നെ കോലിക്ക് വിക്കറ്റ് നഷ്ടമായി

ബം​ഗളൂരു: രാജസ്ഥാൻ റോയൽസിനെതിരെ ‌‌ടോസ് നഷ്ടപ്പെട്ട ബാറ്റിം​ഗിന് ഇറങ്ങിയ ആർസിബിക്ക് വൻ തിരിച്ചടി. മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ടീമിനെ ഇന്ന് നയിക്കുന്ന സൂപ്പർ താരം വിരാട് കോലി പുറത്തായി. ട്രെൻഡ് ബോൾട്ട് കോലിയെ എൽബിഡബ്യൂവിൽ കുടുക്കുകയായിരുന്നു. ഐപിഎല്ലിൽ കോലിയെ ഏറ്റവും കുടുതൽ പുറത്താക്കിയ സന്ദീപ് ശർമ്മ ഇത്തവണ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നുണ്ട്.

കോലിയും സന്ദീപും തമ്മിലുള്ള പോരാട്ടം കളിക്ക് മുമ്പേ ആരാധകർ ചർച്ചയാക്കിയിരുന്നു. എന്നാൽ, സന്ദീപിന്റെ ഓവർ എത്തും മുമ്പ് തന്നെ കോലിക്ക് വിക്കറ്റ് നഷ്ടമായി. 14 ഇന്നിം​ഗ്സുകളിൽ നിന്ന് കോലിയെ ഏഴ് തവണ പുറത്തക്കാൻ സാധിച്ച താരമാണ് സന്ദീപ് ശർമ. എന്തായാലും സുപ്രധാന വിക്കറ്റ് നേടി രാജസ്ഥാൻ റോയൽസിന് മിന്നുന്ന തുടക്കമാണ് ബോൾട്ട് നേടിക്കൊടുത്തിട്ടുള്ളത്. അതേസമയം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Scroll to load tweet…

പഞ്ചാബ് കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയത് ബാംഗ്ലൂരിന് ആശ്വാസമാകുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ നിരാശ മറികടക്കാനാണ് സഞ്ജുവും സംഘവും ചിന്നസ്വാമിയിൽ ഇറങ്ങിയിട്ടുള്ളത്. വിജയത്തിന് അടുത്തെത്തിയശേഷമാണ് ലഖ്‌നൗവിനെതിരെ രാജസ്ഥാന്‍ പരാജയപ്പെട്ടത്.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബാംഗ്ലൂരിനാണ് നേരിയ മുന്‍ തൂക്കം. 28 കളികളില്‍ 13 എണ്ണത്തില്‍ ബാംഗ്ലൂര്‍ ജയിച്ചപ്പോള്‍ 12 എണ്ണത്തില്‍ ജയം രാജസ്ഥാന് സ്വന്തം. മൂന്ന് മത്സരങ്ങളില്‍ ഫലമുണ്ടായില്ല. എന്നാല്‍ ചിന്നസ്വാമിയില്‍ നേരിയ മുന്‍തൂക്കമുണ്ട് രാജസ്ഥാന്‍ റോയല്‍സിന്. എട്ട് മത്സരം കളിച്ചതില്‍ നാലിലും ജയം രാജസ്ഥാനായിരുന്നു. ആര്‍സിബിക്ക് രണ്ട് ജയം മാത്രം. രണ്ട് മത്സരങ്ങള്‍ ഫലമില്ലാതായി.

മുംബൈയെ വീഴ്ത്തിയ മരണ യോര്‍ക്കര്‍; അര്‍ഷ്ദീപ് എറിഞ്ഞൊടിച്ചത് 24 ലക്ഷം രൂപയുടെ സ്റ്റംപുകള്‍