Asianet News MalayalamAsianet News Malayalam

ചിലപ്പൊ ബിരിയാണി കിട്ടിയാലോയെന്ന് സഞ്ജു! ഡക്ക് പാന്‍കേക്കാണെന്ന് ബട്‌ലര്‍; ചിരിയടക്കാനാവാതെ ആരാധകര്‍

ആര്‍സിബി സ്വന്തം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഗുജറാത്തിനെ നേരിടുന്നത്. പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയേറെയാണ്. ഇതിനിടെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ രസകരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

read rajastha royals captian sanju samson viral post after win against pkks saa
Author
First Published May 20, 2023, 2:50 PM IST

ധരംശാല: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചെന്ന് പറയാം. 14 മത്സരങ്ങളില്‍ ഇത്രയും തന്റെ പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. രാജസ്ഥാന്‍ പ്ലേ ഓഫ് കളിക്കണമെങ്കില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് കൂറ്റല്‍ തോല്‍വി തോല്‍ക്കണം.

അതുമാത്രം പോര. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ പരാജയപ്പെടുകയും വേണം. മുംബൈയുടെ ഹോംഗ്രൗണ്ടായ വാംഖഡെയിലാണ് അവസാന മത്സരം. വാംഖഡെയില്‍ മുംബൈയെ മറികടക്കുക ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്.

ആര്‍സിബി സ്വന്തം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഗുജറാത്തിനെ നേരിടുന്നത്. പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയേറെയാണ്. ഇതിനിടെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ രസകരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍, ഓപ്പണര്‍ ജോസ് ബട്‌ലര്‍ എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്.

മുംബൈക്കും രാജസ്ഥാനും പ്ലേ ഓഫിലെത്താന്‍ ആര്‍സിബി വെറുതെ തോറ്റാല്‍ മാത്രം പോരാ; അറിയാം ഈ കണക്കുകള്‍

എന്നാല്‍ അതിനുള്ള ക്യാപ്ഷനാണ് ഏറെ രസകരം. അതിങ്ങനെയാായിരുന്നു... ''യൂസി, ജോസേട്ടാ... കുറച്ച് നേരം ഇരുന്ന് നോക്കാം, ചിലപ്പൊ ബിരിയാണി കിട്ടിയാലോ ?'' എന്നായിരുന്നു പോസ്റ്റ്. അതിന് ബട്‌ലറുടെ കമന്റുവന്നു. ബിരിയാണി അല്ലെന്നും, ഡക്ക് പാന്‍കേക്കാണെന്നുമാണ് ബട്‌ലര്‍ കമന്റിട്ടത്. ബട്‌ലര്‍ തുടര്‍ച്ചായി മുന്ന് തവണ പൂജ്യത്തിന് പുറത്തായിരുന്നു. ഈ ഐപിഎല്‍ സീസണില്‍ ഒന്നാകെ അഞ്ച് തവണ ബട്‌ലര്‍ പൂജ്യത്തിന് പുറത്തായി. ഒരു സീസണില്‍ കുടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന താരവും ബട്‌ലര്‍ തന്നെ. ഇക്കാര്യം ഓര്‍ത്തെടുത്താണ് ബ്ടലര്‍ കമന്റുമായെത്തിയത്. സഞ്ജുവിന്റെ പോസ്റ്റ് വായിക്കാം.... 

ഇന്നലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നാല് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 18.5 ഓവറില്‍ രാജസ്ഥാന് ജയിക്കാനായിരുന്നെങ്കില്‍ ആര്‍സിബിയെ മറികടന്ന് നാലാമത് എത്താമായിരുന്നു.
 

Follow Us:
Download App:
  • android
  • ios