സന്ദീപ് ശര്‍മ്മയുടെ ഇതേ ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോയിനിസിനെ ക്യാച്ചിലൂടെയും അവസാന പന്തില്‍ യുധ്വീര്‍ സിംഗിനെയും റണ്ണൗട്ടിലൂടെ സഞ്ജു ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചിരുന്നു.

ജയ്പൂര്‍: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന്റെ നിക്കോളാസ് പുരാനെ റണ്ണൗട്ടാക്കിയത് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. വിക്കറ്റിന് പിന്നില്‍ മിന്നുന്ന പ്രകടനവുമായ സഞ്ജുവിന്റേത്. ഇന്നിംഗ്സിലെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു പുരാനെ റണ്ണൗട്ടാക്കുന്നത്. 

സന്ദീപ് ശര്‍മ്മയുടെ ഇതേ ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോയിനിസിനെ ക്യാച്ചിലൂടെയും അവസാന പന്തില്‍ യുധ്വീര്‍ സിംഗിനെയും റണ്ണൗട്ടിലൂടെ സഞ്ജു ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചിരുന്നു. ലഖ്നൗ ഇന്നിംഗ്സിലെ അവസാന ഓവര്‍ സന്ദീപ് ശര്‍മ എറിയാനെത്തുമ്പോള്‍ വെടിക്കെട്ട് വീരന്‍മാരായ നിക്കോളാസ് പുരാനും മാര്‍ക്കസ് സ്റ്റോയിനിസുമായിരുന്നു ക്രീസില്‍. 

ആദ്യ പന്തില്‍ രണ്ടും രണ്ടാം ബോളില്‍ ഒന്നും റണ്‍സ് പുരാന്‍ നേടിയപ്പോള്‍ മൂന്നാം പന്തില്‍ സ്റ്റോയിനിസിനെ ക്യാച്ചിലൂടെ സഞ്ജു പറഞ്ഞയച്ചു. നാലാം പന്തില്‍ ക്രുനാല്‍ പാണ്ഡ്യ ഫോര്‍ നേടിയപ്പോള്‍ അഞ്ചാം പന്തില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ പുരാനെ സഞ്ജു നേരിട്ടുള്ള ത്രോയിലൂടെ മടക്കുകയായിരുന്നു. 

തൊട്ടടുത്ത പന്തില്‍ യുധ്വീര്‍ സിംഗിനെ ഷിമ്രോന്‍ ഹെറ്റ്മെയറുടെ ത്രോയില്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ സഞ്ജു സ്റ്റംപ് ചെയ്യുകയും ചെയ്തു. വിക്കറ്റിന് പിന്നിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. നിലവില്‍ ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സഞ്ജുവെന്നാണ് ആരാധകരുടെ അഭിപ്രായം. മാത്രമല്ല, ധോണിക്ക് ശേഷം ഇന്ത്യ ലഭിക്കുന്ന ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നും ആരാധകര്‍ പറയുന്നു. ചി ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേസമയം, ബാറ്റിംഗിനെത്തിയ സഞ്ജുവിന് നാല് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു. അമിത് മിശ്രയുടെ ത്രോയില്‍ പുരാന്‍ ബെയ്ല്‍സ് ഇളക്കുകയായിരുന്നു.

'ഈ ഷോട്ടിനൊക്കെ രണ്ട് സിക്‌സ് നല്‍കണം'! 112 മീറ്റര്‍ സിക്‌സുമായി ജോസ് ബട്‌ലര്‍- വീഡിയോ