സിഎസ്‌കെയ്‌ക്കെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കുന്ന ടീമില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. രാജസ്ഥാനും ഡല്‍ഹി കാപിറ്റല്‍സിനും രണ്ട് വിജയങ്ങള്‍ വീതമായി. അഞ്ച് വിജയങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സാണ് ഒന്നാമത്.

ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ വാഴ്ത്തി സോഷ്യല്‍ മീഡിയ. സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കുന്നത്. 

സിഎസ്‌കെയ്‌ക്കെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കുന്ന ടീമില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. രാജസ്ഥാനും ഡല്‍ഹി കാപിറ്റല്‍സിനും രണ്ട് വിജയങ്ങള്‍ വീതമായി. അഞ്ച് വിജയങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സാണ് ഒന്നാമത്. 2020ന് ശേഷം രാജസ്ഥാനും ചെന്നൈയും ഏഴ് തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ ആറ് തവണയും രാജസ്ഥാനായിരുന്നു ജയം.

രണ്ടാം തവണയും ജയിച്ചതോടെയാണ് സഞ്ജുവിന്റെ നായകമികവ് ഒരിക്കല്‍കൂടി ചര്‍ച്ചയായത്. ബാറ്റ് കൊണ്ട് പരാജയപ്പെട്ടെങ്കിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ച സഞ്ജു മികച്ച വിജയമാണ് നേടിയെടുത്തത്. ഏത് നായകനും ഒന്ന് വിറച്ച് പോകുന്ന അവസ്ഥയിലാണ് സഞ്ജു തന്റെ മികവ് പൂര്‍ണമായി പുറത്തെടുത്തത്. ചെന്നൈയുടെ പോലെ സുശക്തമായ ഒരു ബാറ്റിംഗ് നിരയുള്ള ടീമിനെതിരെ ഏറ്റവും പ്രധാനപ്പെട്ട ബൗളര്‍ ഇല്ലാതെ കളിക്കേണ്ടി വന്നാല്‍ അത് ഏത് വമ്പന്‍ സംഘത്തിനും അത് തിരിച്ചടിയാണ്.

പവര്‍ പ്ലേയില്‍ ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ട്രെന്‍ഡ് ബോള്‍ട്ടിന് പരിക്കേറ്റ് മൂലം ചെന്നൈക്കെതിരെ കളിക്കാന്‍ സാധിച്ചില്ല. ടീം പ്രഖ്യാപനത്തില്‍ സഞ്ജു ഇക്കാര്യം അറിയിച്ചതോടെ ആരാധകര്‍ കടുത്ത ആശങ്കയിലായിരുന്നു. എന്നാല്‍, സഞ്ജുവിന്റെ മുഖത്ത് യാതൊരു വിധ ടെന്‍ഷനും ഇല്ലായിരുന്നു. സന്ദീപിന് മാത്രം രണ്ട് ഓവര്‍ നല്‍കി ആകെ അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ചാണ് സഞ്ജു പവര്‍ പ്ലേ പൂര്‍ത്തിയാക്കിയത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…