Asianet News MalayalamAsianet News Malayalam

ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സിന് കളിക്കാന്‍ യോഗ്യനല്ല! എടുത്ത് പുറത്തിടണമെന്ന് ആരാധകര്‍; കടുത്ത പരിഹാസം

ഡല്‍ഹിക്കെതിരെ നാലോവര്‍ എറിഞ്ഞ ജഡേജ 50 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. തന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കിയതി ശേഷം ധോണി, ജഡേജയോട് സംസാരിച്ചിരുന്നു.

Social media trolls ravindra jadeja after innings against gujarat titans saa
Author
First Published May 23, 2023, 10:18 PM IST

ചെന്നൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ്അത്ര രസത്തിലല്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവസാന മത്സരത്തിന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. 

ഡല്‍ഹിക്കെതിരെ നാലോവര്‍ എറിഞ്ഞ ജഡേജ 50 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. തന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കിയതി ശേഷം ധോണി, ജഡേജയോട് സംസാരിച്ചിരുന്നു. ജഡ്ഡുവിന്റെ പ്രകടനത്തില്‍ ധോണി തൃപ്തനല്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ജഡേജയുടെ പ്രകടനത്തിലുള്ള അസംതൃപ്തിയാണ് ധോണി പ്രകടിപ്പിച്ചത്.

മത്സരത്തിന് ശേഷം ജഡേജയുടെ ട്വീറ്റും ചര്‍ച്ചയായി. കര്‍മഫലം നിങ്ങളെ തേടിവരും ഇപ്പോഴല്ലെങ്കില്‍ അധികം വൈകാതെ എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്. ട്വീറ്റ് ജഡേജയുടെ ഭാര്യ റിവാബ ജേഡജ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ആരാധകരും അനുമാനിച്ചു. ഇതിന് കാരണം ജഡേജയാണെന്നായിരുന്നു പലരുടേയും കണ്ടെത്തല്‍. 

ഇപ്പോള്‍ ജഡേജയെ ട്രോളി രംഗത്തെത്തിയിരിക്കുയാണ് ചെന്നൈ ആരാധകര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജഡേജ 16 പന്തില്‍ 22 റണ്‍സുമായി മടങ്ങിയിരുന്നു. ഇതാണ് ട്രോളിന് കാരണമായതും.  16 പന്തുകള്‍ നേരിട്ട ജഡേജയ്ക്ക് ഇതിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടാമായിരുന്നു എന്നാണ് ആരാധകര്‍ വാദിക്കുന്നത്. മാത്രമല്ല, നോബോളിലൂടെ ലഭിച്ച ഫ്രീഹിറ്റ് ജഡേജയ്ക്ക് മുതലാക്കാനുമായില്ല. ജഡേജയ്‌ക്കൊപ്പം ക്രീസിലുണ്ടായിരുന്ന മൊയീന്‍ അലി നന്നായിട്ട് കളിക്കുന്നുമുണ്ടായിരുന്നു. ജഡേജയുടെ നിര്‍ബന്ധപ്രകാരമാണ് റണ്‍ ഓടിയതും. ഇതും ആരാധകരെ ചൊടിപ്പിച്ചു. മാത്രമല്ല അവസാന പന്തില്‍ താരം ബൗള്‍ഡാവുകയും ചെയ്തു. പിന്നാലെ ട്വിറ്ററില്‍ വന്ന ചില പ്രതികരണങ്ങള്‍ വായിക്കാം...
 

Follow Us:
Download App:
  • android
  • ios