ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. ഡല്‍ഹിക്ക് വേണ്ടി റിലീ റൂസ്സോ (37 പന്തില്‍ 82) പൃഥി ഷോ (38 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (31 പന്തില്‍ 46) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ധരംശാല: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മോശം പ്രകടനത്തിന് പുറമെ പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് ട്രോള്‍. നേരിട്ട ആദ്യ പന്തില്‍ പുറത്തായത് മാത്രമല്ല ട്രോളിന് കാരണം ക്യാപ്റ്റന്‍സിയും മോശമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തത് മുതല്‍ ധവാന് പിഴവ് സംഭവിച്ചുവെന്നാണ് ആരാധകരുടെ പക്ഷം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. ഡല്‍ഹിക്ക് വേണ്ടി റിലീ റൂസ്സോ (37 പന്തില്‍ 82) പൃഥി ഷോ (38 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (31 പന്തില്‍ 46) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഫിലിപ് സാള്‍ട്ട് (14 പന്തില്‍ 26) സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. 

മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് മികച്ച പ്രകടനം അനിവാര്യമായിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ ധവാന്‍ മടങ്ങി. ഇഷാന്ത് ശര്‍മയുടെ പന്തില്‍ സ്ലിപ്പില്‍ അമന്‍ ഹക്കീം ഖാന് ക്യാച്ച്. ഇതോടെ ഒരു മോശം റെക്കോര്‍ഡ് പട്ടികയിലും ധവാന്‍ ഉള്‍പ്പെട്ടു. ഐപിഎല്ലില്‍ കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്കാവുന്ന രണ്ടാമത്തെ ഓപ്പണറായിരിക്കുകയാണ് ധവാന്‍. നാല് തവണ ധവാന്‍ ഗോള്‍ഡന്‍ ഡക്കായി. ഇപ്പോഴത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ ഗൗതം ഗംഭീറും കൂട്ടിനുണ്ട്. അഞ്ച് തവണ ഗോള്‍ഡന്‍ ഡക്കായ പാര്‍ത്ഥിവ് പട്ടേലാണ് ഒന്നാമന്‍. പിന്നാലെ ധവാനെ പരിഹസിച്ചുകൊണ്ടുള്ള ചില ട്രോളുകള്‍ വായിക്കാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ധരംശാലയില്‍ ബാറ്റിംഗിനെത്തിയപ്പോള്‍ വാര്‍ണര്‍ ഉള്‍പ്പെടെയുളള താരങ്ങളുടെ കരുത്തില്‍ പഞ്ചാബിനെതിരെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സാണ് ഡല്‍ഹി നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് റിലീ റൂസ്സോ (37 പന്തില്‍ 82), പൃഥ്വി ഷോ (38 പന്തില്‍ 54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് സാം കറനാണ്.


YouTube video player