ഐപിഎല്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം- Live Updates

Sunrisers Hyderabad vs Delhi Capitals Live Updates

10:58 PM IST

അയ്യരും ധവാനും പന്തും മിന്നി; സണ്‍റൈസേഴ്സിനെ വീഴ്ത്തി ഡല്‍ഹി തലപ്പത്ത്

ദുബായ്: ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ(Sunrisers Hyderabad) എട്ടു വിക്കറ്റിന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ശിഖര്‍ ധവാന്‍റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യത്തിലെത്തിയത്.  ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്‍റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. 12 പോയന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈരദാബാദ് 20 ഓവറില്‍ 134-9, ഡല്‍ഹി ക്യാപിറ്റല്‍സ് 17.5 ഓവറില്‍ 139-2.

9:55 PM IST

മികച്ച തുടക്കത്തിനുശേഷം ധവാന്‍ പുറത്ത്, ഹൈദരാബാദിനെതിരെ ജയത്തിലേക്ക് ബാറ്റുവീശി ഡല്‍ഹി

ദുബായ്:ഐപിഎല്ലില്‍ (IPL 2021)  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) രണ്ടാം വിക്കറ്റ് നഷ്ടം. 42 റണ്‍സെടുത്ത ശിഖര്‍ ധവാന്‍റെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. റാഷിദ് ഖാനാണ് ധവാനെ വീഴ്ത്തിയത്. 11 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ്  പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നഷ്ടമായിരുന്നു. ഖലീല്‍ അഹമ്മദിനായിരുന്നു വിക്കറ്റ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്തിട്ടുണ്ട്. 20 ശ്രേയസ് അയ്യരും റിഷഭ് പന്തും(0)ക്രീസില്‍.

9:55 PM IST

പവര്‍ പ്ലേയില്‍ പൃഥ്വി ഷാ പുറത്ത്, ഹൈദരാബാദിനെതിരെ കരുതലോടെ ഡല്‍ഹി

ദുബായ്:ഐപിഎല്ലില്‍ (IPL 2021)  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) പവര്‍ പ്ലേയില്‍ ആദ്യ വിക്കറ്റ് നഷ്ടം. 11 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്. 22 റണ്‍സോടെ ശിഖര്‍ ധവാനും ആറ് റണ്‍സുമായി ശ്രേയസ് അയ്യരും ക്രീസില്‍.

9:49 PM IST

പൃഥ്വി ഷാ പുറത്ത്, ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടം

ദുബായ്:ഐപിഎല്ലില്‍ (IPL 2021)  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) ആദ്യ വിക്കറ്റ് നഷ്ടം. 11 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെടുത്തിട്ടുണ്ട്. 13 രണ്‍സോടെ ശിഖര്‍ ധവാനും മൂന്ന് റണ്ണുമായി ശ്രേയസ് അയ്യരും ക്രീസില്‍.

9:13 PM IST

എറിഞ്ഞു വീഴ്ത്തി റബാഡയും നോര്‍ട്യയും; ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് 135 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി കാഗിസോ റബാഡയും മൂന്നും ആന്‍റിച്ച് നോര്‍ട്യയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

8:24 PM IST

നാല് വിക്കറ്റ് നഷ്ടം; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ബാറ്റിംഗ് തകര്‍ച്ച

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്(Sunrisers Hyderabad) ബാറ്റിംഗ് തകര്‍ച്ച. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്ത ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തിട്ടുണ്ട്.അബ്ദുള്‍ സമദും(5)കേദാര്‍ ജാദവും(0) ആണ് ക്രീസില്‍.

പത്താം ഓവറില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ(18)യും പതിനൊന്നാം ഓവറില്‍ മനീഷ് പാണ്ഡെയുടെയും(17) വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. വില്യംസണെ അക്സര്‍ പട്ടേലും മനീഷിനെ റബാഡയുമാണ് മടക്കിയത്.നേരത്തെ വില്യംസണ്‍ നല്‍കിയ രണ്ട് അനായാസ ക്യാച്ചുകള്‍ റിഷഭ് പന്തും പൃഥ്വി ഷായും കൈവിട്ടിരുന്നു.

നേരത്തെ പവര്‍ പ്ലേയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(0), വൃദ്ധിമാന്‍ സാഹ(18) എന്നിവരുടെ വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായിരുന്നു. ആദ്യ ഓവറില്‍ തന്നെ മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ പൂജ്യനായി മടങ്ങി. ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ അക്സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. അഞ്ചാം ഓവറില്‍ സാഹയെ റബാഡ ധവാന്‍റെ കൈകളിലെത്തിച്ചു.  

8:04 PM IST

പവര്‍ പ്ലേയില്‍ പവറില്ലാതെ സണ്‍റൈസേഴ്സ്, രണ്ട് വിക്കറ്റ് നഷ്ടം

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(0), വൃദ്ധിമാന്‍ സാഹ(18) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.

പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്ത ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് റണ്‍സ് വീതമെടുത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മനീഷ് പാണ്ഡെയുമാണ് ക്രീസില്‍.ആദ്യ ഓവറില്‍ തന്നെ മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ പൂജ്യനായി മടങ്ങി. ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ അക്സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്.അഞ്ചാം ഓവറില്‍ സാഹയെ റബാദ ധവാന്‍റെ കൈകളിലെത്തിച്ചു.

7:32 PM IST

ആദ്യ ഓവറില്‍ വാര്‍ണര്‍ പുറത്ത്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ഓവറിലെ വിക്കറ്റ് നഷ്ടം. മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ആണ് പുറത്തായത്. ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ അക്സര്‍ പട്ടേലിന് ക്യാച്ച് നല്‍കി വാര്‍ണര്‍ പൂജ്യനായി മടങ്ങി.   

7:32 PM IST

ഹൈദരാബാദില്‍ വാര്‍ണര്‍ തിരിച്ചെത്തി, ഡല്‍ഹിയില്‍ അശ്വിനും

7:02 PM IST

ഐപിഎല്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ടോസ്

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ബാറ്റിംഗ് തെരഞ്ഞെടുത്തു. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നതെങ്കില്‍ അവസാന സ്ഥാനത്ത് നില മെച്ചപ്പെടുത്താനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദും ഇറങ്ങുന്നത്. മത്സരത്തിന് തൊട്ടു മുമ്പ് പേസര്‍ ടി നടരാജന് കൊവിഡ് ബാധിച്ചത് സണ്‍റൈസേഴ്സിന് തിരിച്ചടിയാണ്.

10:59 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ(Sunrisers Hyderabad) എട്ടു വിക്കറ്റിന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ശിഖര്‍ ധവാന്‍റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യത്തിലെത്തിയത്.  ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്‍റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. 12 പോയന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈരദാബാദ് 20 ഓവറില്‍ 134-9, ഡല്‍ഹി ക്യാപിറ്റല്‍സ് 17.5 ഓവറില്‍ 139-2.

10:21 PM IST:

ദുബായ്:ഐപിഎല്ലില്‍ (IPL 2021)  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) രണ്ടാം വിക്കറ്റ് നഷ്ടം. 42 റണ്‍സെടുത്ത ശിഖര്‍ ധവാന്‍റെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. റാഷിദ് ഖാനാണ് ധവാനെ വീഴ്ത്തിയത്. 11 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ്  പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നഷ്ടമായിരുന്നു. ഖലീല്‍ അഹമ്മദിനായിരുന്നു വിക്കറ്റ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെടുത്തിട്ടുണ്ട്. 20 ശ്രേയസ് അയ്യരും റിഷഭ് പന്തും(0)ക്രീസില്‍.

9:56 PM IST:

ദുബായ്:ഐപിഎല്ലില്‍ (IPL 2021)  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) പവര്‍ പ്ലേയില്‍ ആദ്യ വിക്കറ്റ് നഷ്ടം. 11 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്. 22 റണ്‍സോടെ ശിഖര്‍ ധവാനും ആറ് റണ്‍സുമായി ശ്രേയസ് അയ്യരും ക്രീസില്‍.

9:49 PM IST:

ദുബായ്:ഐപിഎല്ലില്‍ (IPL 2021)  സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) ആദ്യ വിക്കറ്റ് നഷ്ടം. 11 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെടുത്തിട്ടുണ്ട്. 13 രണ്‍സോടെ ശിഖര്‍ ധവാനും മൂന്ന് റണ്ണുമായി ശ്രേയസ് അയ്യരും ക്രീസില്‍.

9:13 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി കാഗിസോ റബാഡയും മൂന്നും ആന്‍റിച്ച് നോര്‍ട്യയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

8:26 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന്(Sunrisers Hyderabad) ബാറ്റിംഗ് തകര്‍ച്ച. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്ത ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തിട്ടുണ്ട്.അബ്ദുള്‍ സമദും(5)കേദാര്‍ ജാദവും(0) ആണ് ക്രീസില്‍.

പത്താം ഓവറില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ(18)യും പതിനൊന്നാം ഓവറില്‍ മനീഷ് പാണ്ഡെയുടെയും(17) വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. വില്യംസണെ അക്സര്‍ പട്ടേലും മനീഷിനെ റബാഡയുമാണ് മടക്കിയത്.നേരത്തെ വില്യംസണ്‍ നല്‍കിയ രണ്ട് അനായാസ ക്യാച്ചുകള്‍ റിഷഭ് പന്തും പൃഥ്വി ഷായും കൈവിട്ടിരുന്നു.

നേരത്തെ പവര്‍ പ്ലേയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(0), വൃദ്ധിമാന്‍ സാഹ(18) എന്നിവരുടെ വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായിരുന്നു. ആദ്യ ഓവറില്‍ തന്നെ മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ പൂജ്യനായി മടങ്ങി. ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ അക്സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. അഞ്ചാം ഓവറില്‍ സാഹയെ റബാഡ ധവാന്‍റെ കൈകളിലെത്തിച്ചു.  

8:05 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(0), വൃദ്ധിമാന്‍ സാഹ(18) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.

പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്ത ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് റണ്‍സ് വീതമെടുത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മനീഷ് പാണ്ഡെയുമാണ് ക്രീസില്‍.ആദ്യ ഓവറില്‍ തന്നെ മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ പൂജ്യനായി മടങ്ങി. ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ അക്സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്.അഞ്ചാം ഓവറില്‍ സാഹയെ റബാദ ധവാന്‍റെ കൈകളിലെത്തിച്ചു.

7:37 PM IST:

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ഓവറിലെ വിക്കറ്റ് നഷ്ടം. മുന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ആണ് പുറത്തായത്. ആന്‍റിച്ച് നോര്‍ട്യയുടെ പന്തില്‍ അക്സര്‍ പട്ടേലിന് ക്യാച്ച് നല്‍കി വാര്‍ണര്‍ പൂജ്യനായി മടങ്ങി.   

7:33 PM IST:

7:02 PM IST:

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) ബാറ്റിംഗ് തെരഞ്ഞെടുത്തു. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നതെങ്കില്‍ അവസാന സ്ഥാനത്ത് നില മെച്ചപ്പെടുത്താനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദും ഇറങ്ങുന്നത്. മത്സരത്തിന് തൊട്ടു മുമ്പ് പേസര്‍ ടി നടരാജന് കൊവിഡ് ബാധിച്ചത് സണ്‍റൈസേഴ്സിന് തിരിച്ചടിയാണ്.

ദുബായ്: ഐപിഎല്ലില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും അവസാന സ്ഥാനത്ത് നില മെച്ചപ്പെടുത്താന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്നിറങ്ങുന്നു. മത്സരത്തിന് തൊട്ടു മുമ്പ് പേസര്‍ ടി നടരാജന് കൊവിഡ് ബാധിച്ചത് സണ്‍റൈസേഴ്സിന് തിരിച്ചടിയാണ്.