റിഷഭ് പന്തിന്‍റെ വരവോടെയാണ് സാഹ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താവുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കീപ്പര്‍മാരിലൊരാളാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ മധ്യനിരയിലിറങ്ങി റിഷഭിനെപ്പോലെ വെടിക്കെട്ട് ഇന്നിംഗ്സ് കളിക്കാനാവാഞ്ഞതായിരുന്നു സാഹ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകാന്‍ കാരണമായത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ബൗളര്‍മാരെ തല്ലിപ്പരത്തി വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ വാഴ്ത്തി ആരാധകര്‍. ലഖ്നൗവിനെതിരെ 20 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സാഹ 43 പന്തില്‍ 81 റണ്‍സടിച്ചശേഷമാണ് പുറത്തായത്. സാഹയുടെ ഇന്നിംഗ്സ് കണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെ എല്‍ രാഹുലിന്‍റെ പകരക്കാരനായി വേറൊരാളെ ഇനി തിരയേണ്ടെന്നും സാഹയെ പരിഗണിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ കെ എല്‍ രാഹുലിന് തുടര്‍ന്നുളള മത്സരങ്ങളിലും അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്. ശ്രീകര്‍ ഭരത് ആണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി ഇടം നേടിയത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും ഭരത്തിന് മികവ് കാട്ടാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ സാഹയെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലേക്ക് വീണ്ടും പരിഗണിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

റിഷഭ് പന്തിന്‍റെ വരവോടെയാണ് സാഹ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താവുന്നത്. രാജ്യത്തെ ഏറ്റവും മികച്ച കീപ്പര്‍മാരിലൊരാളാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ മധ്യനിരയിലിറങ്ങി റിഷഭിനെപ്പോലെ വെടിക്കെട്ട് ഇന്നിംഗ്സ് കളിക്കാനാവാഞ്ഞതായിരുന്നു സാഹ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകാന്‍ കാരണമായത്. പിന്നീട് ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കിയ സാഹയുടെ രാജ്യാന്തര കരിയര്‍ അവസാനിച്ചുവെന്നുവരെ വിധിയെഴുത്തുണ്ടായി.

പരാഗും പടിക്കലും പടിക്ക് പുറത്താകും, ജോ റൂട്ടിന് അരങ്ങേറ്റം; ഹൈദരാബാദിനെതിരെ രാജസ്ഥാന്‍റെ സാധ്യതാ ടീം

എന്നാല്‍ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളിലൂടെ അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതുപോലെ ഗുജറാത്തിനായി നടത്തുന്ന ബാറ്റിംഗ് വെടിക്കെട്ടിലൂടെ സാഹയും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ തന്‍റെ റിഫ്ലെക്സുകള്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നതും സാഹക്ക് അനുകൂലമാണ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…