Asianet News MalayalamAsianet News Malayalam

മുഖത്തുനോക്കി കോലി ചാന്‍റ് വിളിച്ച് ഈഡനിലെ ആരാധകര്‍; നാഗിന്‍ ഡാന്‍സ് മുദ്രയുമായി പ്രതികരിച്ച് ഗംഭീര്‍-വീഡിയോ

നേരത്തെ ലഖ്നൗ-ചെന്നൈ പോരാട്ടം മഴ മുടക്കിയതിനെത്തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്നതിനിടെ ലഖ്നൗവിലെ കാണികളും ഗംഭീറിനെ നോക്കി കോലി ചാന്‍റ് ഉയര്‍ത്തിയിരുന്നു. പിന്നാലെ ആരാധകരെ രൂക്ഷമായി നോക്കിയാണ് ഗംഭീര്‍ ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയത്.

Virat Kohli chants on Gautam Gambhirs face at Eden Gardens gkc
Author
First Published May 21, 2023, 11:46 AM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ടീം മെന്‍ററായ ഗൗതം ഗംഭീറിന് കൊല്‍ക്കത്തയിലും കോലി ചാന്‍റില്‍ നിന്ന് രക്ഷയില്ല. ഇന്നലെ കൊല്‍ക്കത്തയെ അവസാന പന്തില്‍ വീഴ്ത്തിയശേഷം ഡ്രസ്സിഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഗംഭീറിനെ നോക്കി ആരാധകര്‍ കൂട്ടത്തോടെ കോലി ചാന്‍റ് ഉയര്‍ത്തിയത് ഗംഭീറിനെ അരിശം പിടിപ്പിച്ചു. കോലി ചാന്‍റ് ഉയര്‍ത്തിയ ആരാധകര്‍ക്ക് നേരെ ഒരു കൈയുയര്‍ത്തി നാഗിന്‍ നൃത്തത്തിന്‍റെ മുദ്ര കാണിച്ചശേഷമാണ് മുന്‍ കൊല്‍ക്കത്ത നായകന്‍ കൂടിയായ ഗംഭീര്‍  ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്.

നേരത്തെ ലഖ്നൗ-ചെന്നൈ പോരാട്ടം മഴ മുടക്കിയതിനെത്തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്നതിനിടെ ലഖ്നൗവിലെ കാണികളും ഗംഭീറിനെ നോക്കി കോലി ചാന്‍റ് ഉയര്‍ത്തിയിരുന്നു. പിന്നാലെ ആരാധകരെ രൂക്ഷമായി നോക്കിയാണ് ഗംഭീര്‍ ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയത്. മത്സരത്തിനിടെ ലഖ്നൗ താരം നവീന്‍ ഉള്‍ ഹഖിനെതിരെയും ആരാധകര്‍ കോലി ചാന്‍റ് ഉയര്‍ത്തി പ്രകോപിപ്പിച്ചിരുന്നു. ആരാധകരോട് വായടക്കാന്‍ പറ‍ഞ്ഞാണ് നവീന്‍ ഇതിനോട് പ്രതികരിച്ചത്.

ഗുജറാത്തും ഹൈദരാബാദും മിന്നിച്ചേക്കണേ, സൂപ്പര്‍ സണ്‍ഡേയില്‍ പ്രതീക്ഷയും പ്രാര്‍ത്ഥനയുമായി രാജസ്ഥാന്‍ റോയല്‍സ്

ആര്‍സിബി- ലഖ്‌നൗ മത്സരത്തിനിടെയാണ് കോലിയും ഗംഭീറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ആര്‍സിബിയുടെ ഹോം മത്സരത്തില്‍ അഴരെ തോല്‍പ്പിച്ചശേഷം ബാംഗ്ലൂരിലെ കാണികള്‍ക്ക് നേരെ ഗംഭീര്‍ വായടക്കാന്‍ ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ലഖ്നൗവിലെ മത്സരത്തിനിടെ ക്യാച്ചെടുത്തശേഷം താന്‍ ഗംഭീറിനെ പോലെ വായടക്കാന്‍ പറയില്ലെന്നും നിങ്ങളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നുവെന്നും കോലി മറുപടി നല്‍കി.

ലഖ്നൗ ഇന്നിംഗ്സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപമെത്തേക്ക് രോഷത്തോടെ ഓടിയെത്തിയ കോലി തന്‍റെ കാലിലെ ഷൂ ഉയര്‍ത്തി അതിന് താഴെയുള്ള പുല്ല് എടുത്ത് ഉയര്‍ത്തിക്കാട്ടി എന്തോ പറഞ്ഞതായിരുന്നു നവീനും കോലിയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കം. മത്സരശേഷം കളിക്കാര്‍ തമ്മില്‍ ഹസ്തദാനം നടത്തുമ്പോള്‍ നവീനിന് കൈ കൊടുത്തശേഷവും കോലി എന്തോ പറയുകയും നവീന്‍ അതിന് അതേ രീതിയില്‍ മറുപടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കിയത്. പിന്നീട്, ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നിര്‍ബന്ധിച്ചിട്ടും നവീന്‍ കോലിയോട് സംസാരിക്കാന്‍ നവീന്‍ കൂട്ടാക്കിയിരുന്നില്ല. കോലിയും ഗംഭീറും മത്സരശേഷം വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios