ചെപ്പോക്കിലെ ഹോം ഗ്രൗണ്ട് മാത്രമല്ല, എവേ മൈതാനങ്ങളും സിഎസ്‌കെ ആരാധകരെ കൊണ്ട് നിറയുകയാണ്

ചെന്നൈ: ഐപിഎല്ലിലെ ഏറ്റവും വലിയ ആരാധകക്കൂട്ടങ്ങളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേത്. വിസില്‍പോട് മുദ്രാവാക്യങ്ങളുമായി ഐപിഎല്ലിന്‍റെ പ്രഥമ സീസണ്‍ മുതല്‍ ടീമിനൊപ്പമുള്ള ആരാധകരാണ് ഇവരില്‍ കൂടുതലും. ഇതിനൊരു കാരണം നായകനായി എം എസ് ധോണിയുടെ സാന്നിധ്യം തന്നെ. അതുകൊണ്ട് ചെപ്പോക്കിന്‍റെ രാജാവിനെ 'തല' എന്ന് സിഎസ്‌കെ ആരാധകര്‍ സ്നേഹപൂര്‍വം വിളിക്കുന്നു. ഐപിഎല്‍ പതിനാറാം സീസണ്‍ സാക്ഷ്യംവഹിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരുടെ കരുത്ത് എത്രത്തോളമുണ്ട് എന്നതിനാണ്. ചെപ്പോക്കിലെ ഹോം ഗ്രൗണ്ട് മാത്രമല്ല, എവേ മൈതാനങ്ങളും സിഎസ്‌കെ ആരാധകരെ കൊണ്ട് നിറയുകയാണ്.

ഇതിനിടെ സിഎസ്‌കെ ആരാധകരെ ത്രില്ലടിപ്പിച്ച് ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഐപിഎല്‍ വേദികളില്‍ ആവേശം കൂട്ടുന്ന ചിയര്‍ലീഡേഴ്‌സിന്‍റെ ചുവടുകള്‍ക്കൊപ്പം ഒരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകന്‍ നൃത്തം വയ്‌ക്കുന്നതാണിത്. ചിയര്‍ലീഡേഴ്‌സും ആരാധകനും വളരെ താളാത്മകമായാണ് വീഡിയോയില്‍ ചുവടുവെയ്‌ക്കുന്നത്. ഈ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരാണ് ഈ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നത്. എന്‍ഡിടിവി ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്. 

Scroll to load tweet…

ഐപിഎല്‍ പതിനാറാം സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ അഞ്ച് ജയവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മെയ്‌ മൂന്നിന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അടുത്ത മത്സരം. ലഖ്‌നൗവിന്‍റെ തട്ടകത്തില്‍ ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. എം എസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്ന അഭ്യൂഹങ്ങള്‍ സജീവമാണ്. അതിനാല്‍തന്നെ ധോണിയുടെ എല്ലാ മത്സരങ്ങള്‍ക്കും ആരാധകര്‍ തിങ്ങിനിറയുന്നു. ലഖ്‌നൗവിലും 'തല' ഫാന്‍സിന്‍റെ വലിയ സാന്നിധ്യമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. 

Read more: ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്; പ്ലെയിംഗ് ഇലവന്‍ അറിയാം