ഇന്നലെ ഡഗ് ഔട്ടില്‍ ഇരിക്കുമ്പോള്‍ ഗംഭീര്‍ വളരെ സന്തോഷവാനായി ചിരിച്ചു. ക്യാമറക്കണ്ണുകള്‍ അത് ഒപ്പിയെടുക്കുകയും ചെയ്തു

മൊഹാലി: പഞ്ചാബ് കിംഗ്സിന് എതിരെ മൊഹാലിയില്‍ വമ്പൻ വിജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് കുറിച്ചത്. ജയന്‍റ്‌സിന്‍റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പതറിയ പഞ്ചാബ് കിംഗ്സിന് 56 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 258 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി അഥർവ തെയ്ദെയും സിക്കന്ദർ റാസയും ലിയാം ലിവിംഗ്സ്റ്റണും സാം കറനും ജിതേഷ് ശർമ്മയും പൊരുതിയെങ്കിലും ഇന്നിംഗ്സ് തീരാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 201ല്‍ എല്ലാവരും പുറത്തായി.

ഈ സമയത്ത് ഏറ്റവും സന്തോഷിക്കുന്ന ഒരാള്‍ എല്‍എസ്ജി ടീമിന്‍റെ മെന്‍ററായ ഗൗതം ഗംഭീറായിരിക്കും. ടീം വിജയിച്ചാലും വമ്പൻ പ്രകടനം നടത്തിയാലും പക്ഷേ, എപ്പോഴും വളരെ സീരിയസ് ആയ മുഖഭാവത്തോടെയുള്ള ഗംഭീറിനെയാണ് സാധാരണ കാണാറുള്ളത്. എന്നാല്‍, ഇന്നലെ ഡഗ് ഔട്ടില്‍ ഇരിക്കുമ്പോള്‍ ഗംഭീര്‍ വളരെ സന്തോഷവാനായി ചിരിച്ചു. ക്യാമറക്കണ്ണുകള്‍ അത് ഒപ്പിയെടുക്കുകയും ചെയ്തു. പഞ്ചാബ് ബാറ്റര്‍ ജിതേഷ് ശര്‍മ്മ ഔട്ടായപ്പോഴാണ് ഗംഭീര്‍ ചിരിച്ചത്.

Scroll to load tweet…

ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് മൂന്ന് സിക്സുകളുമായി ഒമ്പത് പന്തില്‍ 24 റണ്‍സാണ് കുറിച്ചത്. എന്നാല്‍, യാഷ് താക്കൂര്‍ ജിതേഷിനെ കെ എല്‍ രാഹുലിന്‍റെ കൈകളില്‍ എത്തിച്ചു. ഈ സമയത്ത് ഡഗ് ഔട്ടില്‍ ഇരിക്കുന്ന ഗംഭീര്‍ ചിരിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം, പഞ്ചാബ് കിംഗ്സിനെ പഞ്ചറാക്കി കൂറ്റന്‍ ജയം നേടിയെങ്കിലും പോയന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് സാധിച്ചില്ല.

പഞ്ചാബ് കിംഗ്സിനെതിരെ 56 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയെങ്കിലും ലഖ്നൗ പോയന്‍റ് പട്ടികയിയില്‍ രാജസ്ഥാന്‍ റോയല്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. മികച്ച നെറ്റ് റണ്‍ റേറ്റിന്‍റെ കരുത്തിലാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനം കൈവിടാതിരുന്നത്. രാജസ്ഥാന് +0.939 റണ്‍ റേറ്റുള്ളപ്പോള്‍ ലഖ്നൗവിന് +0.841 നെറ്റ് റണ്‍റേറ്റാണുള്ളത്.

സഹിക്കാനാകാത്ത വേദന; കണ്ണീരോടെ ഫിസിയോയെ കെട്ടിപ്പിട്ടിച്ച് സ്റ്റാർ ഓള്‍റൗണ്ടര്‍, ആരാധകരും സങ്കടത്തിൽ