മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന് ഇന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മത്സരമുണ്ട്. എന്നാല്‍ തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ രോഹിത്തിന് സാധിച്ചിട്ടില്ല.

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇന്ന് 36-ാം പിറന്നാള്‍. ആരാധകര്‍ വിവിധയിടങ്ങളില്‍ രോഹിത്തിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ വ്യത്യസ്തമായത് ഹൈദരാബാദില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. രോഹിത്തിന്റെ 60 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകര്‍ പിറന്നാള്‍ ആഘോഷിച്ചത്. 

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന് ഇന്ന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മത്സരമുണ്ട്. എന്നാല്‍ തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ രോഹിത്തിന് സാധിച്ചിട്ടില്ല. ഇന്ന് പിറന്നാള്‍ ദിവസത്തെ മത്സരത്തോടെ താരം ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

മുന്‍ താരങ്ങളും നിലവില്‍ കളിക്കുന്നവരും അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഗ്രൗണ്ടിന് പുറത്തും അകത്തും തിളങ്ങാന്‍ കഴിയട്ടെയെന്ന് ഇന്ത്യന്‍ ടെസ്റ്റ് താരം അജിന്‍ക്യ രഹാനെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ഹര്‍ഭജന്‍ സിംഗും രോഹിത്തിന് ആശംസയുമായെത്തി. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

വാംഖഡെയില്‍ ഇന്ന് വൈകിട്ട് 7.30നാണ് മുംബൈ- രാജസ്ഥാന്‍ മത്സരം. സീസണില്‍ ഇരുവരും ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. എട്ട് മത്സരങ്ങളില്‍ 10 പോയിന്റാണ് രാജസ്ഥാന്. മുംബൈ, ഒമ്പതാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് മുംബൈക്കുള്ളത്. 

വാംഖഡെ പരമ്പരാഗതമായി റണ്ണൊഴുകുന്ന പിച്ചാണ്. പുതിയ പന്തില്‍ പേസര്‍മാര്‍ക്കും സഹായം ലഭിക്കും. മുംബൈ നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ റിലെ മെരെഡിത്തിനെ പുറത്തിരുത്താന്‍ സാധ്യതയേറെയാണ്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, നെഹല്‍ വധേര എന്നിവര്‍ സ്ഥാനം നിലനിര്‍ത്തും. മുംബൈക്ക് രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ ഫോമാണ് പ്രധാന തലവേദന. 

യൂസ്വേന്ദ്ര ചാഹലും ആര്‍ അശ്വിനും മൂന്ന് തവണ വീതം രോഹിത്തിനെ പുറത്താക്കിയിട്ടുണ്ട്. ഇഷാന് പകരം മലയാളി താരം വിഷ്ണു വിനോദ് ടീമിലെത്തുമോയെന്ന് കണ്ടറിയണം. രാജസ്ഥാന്‍ നിരയില്‍ ട്രന്റ് ബോള്‍ട്ട് തിരിച്ചെത്തും. ആഡം സാംപയെ പുറത്തിരുത്തിയേക്കും. മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.