ഇപ്പോള്‍ മത്സരശഷം ഷമി പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകനും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷമി.

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഗംഭീര പ്രകടനമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് ഷമിയുടേത്. നാല് ഓവറുകളെറിഞ്ഞ ഷമി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അന്‍മോല്‍പ്രീത് സിംഗ്, എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി, ഹെന്റിച്ച് ക്ലാസന്‍ (63) എന്നിവരെയാണ് ഷമി പുറത്താക്കിയത്. ഇതോടെ പര്‍പ്പിള്‍ ക്യാപ്പും ഷമിയുടെ തലയിലായി. 13 മത്സരങ്ങളില്‍ 23 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. സഹതാരമായ റാഷിദ് ഖാനും 23 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ഇപ്പോള്‍ മത്സരശഷം ഷമി പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകനും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷമി. ഓരോ ദിവസം കഴിയുന്തോറും ഷമ ശക്തനാവുകയാണെന്നും അതിന്റെ രഹസ്യം എന്താണെന്നുമായിരുന്നു ശാസ്ത്രിയുടെ ചോദ്യം. 

അതിനുള്ള മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഷമി പറഞ്ഞതിങ്ങനെ. ''ഞാന്‍ ഗുജറാത്തിലാണ്. എനിക്ക് ആവശ്യമുള്ള ഭക്ഷണം ഇവിടെ കിട്ടില്ല. എങ്കിലും ഞാനിപ്പോള്‍ ഗുജറാത്തിലെ ഭക്ഷണ രീതി ആസ്വദിക്കുന്നുണ്ട്.'' ഷമി പറഞ്ഞു. വീഡോയ കാണാം... 

YouTube video player

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഷമി കൊടുങ്കാറ്റില്‍ 34 റണ്‍സിന് തോല്‍പിച്ചാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പ്ലേ ഓഫിലേക്ക് കുതിച്ചത്. 189 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 ഓവറില്‍ 9 വിക്കറ്റിന് 154 റണ്‍സേ നേടാനായുള്ളൂ. അര്‍ധസെഞ്ചുറി നേടിയ ഹെന്റിച്ച് ക്ലാസന് മാത്രാണ് സണ്‍റൈസേഴ്‌സ് ബാറ്റിംഗ് നിരയില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനായത്. മുഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും നാല് വീതം വിക്കറ്റ് നേടി. തോല്‍വിയോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് കാണാതെ പുറത്തായി. 

ഇതിലും ഭേദം ഒരു കല്ല് വെക്കുന്നതായിരുന്നു; ദീപക് ഹൂഡ ഐപിഎല്ലിലെ ഏറ്റവും മോശം റെക്കോര്‍ഡില്‍