ഷാര്‍ജ: വനിതാ ടി20 ചലഞ്ചില്‍ സൂപ്പര്‍നോവാസിനെതിരെ ടോസ് നേടിയ വെലോസിറ്റി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മിതാലി രാജ് ആണ് വെലോസിറ്റിയെ നയിക്കുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ ആണ് സൂപ്പര്‍നോവായിന്‍റെ ക്യാപ്റ്റന്‍.

നിലവിലെ ചാമ്പ്യന്‍മാരാണ് സൂപ്പര്‍നോവാസ്. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായിരുന്നു വെലോസിറ്റി. വനിതാ ബിഗ് ബാഷ് ലീഗിന്‍റെ അതേസമയം നടക്കുന്ന ടൂര്‍ണമെന്‍റില്‍ വനിതാ ക്രിക്കറ്റില്‍ ഓസീസ് സൂപ്പര്‍ താരങ്ങളില്‍ പലരുമില്ല. ഇന്ത്യയുടെ കൗമാരതാരം ഷെഫാലി വര്‍മയും ഇംഗ്ലണ്ടിന്‍റെ ഡാനിയേല വെയ്റ്റും വെലോസിറ്റിക്കായി കളിക്കാനിറങ്ങുന്നുണ്ട്.

Supernovas (Playing XI): Priya Punia, Chamari Athapaththu, Jemimah Rodrigues, Harmanpreet Kaur(c), Shashikala Siriwardene, Taniya Bhatia(w), Pooja Vastrakar, Radha Yadav, Poonam Yadav, Shakera Selman, Ayabonga Khaka.

Velocity (Playing XI): Shafali Verma, Danielle Wyatt, Mithali Raj(c), Veda Krishnamurthy, Sushma Verma(w), Sune Luus, Manali Dakshini, Shikha Pandey, Ekta Bisht, Leigh Kasperek, Jahanara Alam.