ഫറ്റോര്‍ഡ: എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ താരമായി മുംബൈ സിറ്റി എഫ്‌സിയുടെ ബര്‍ത്തോളോമ്യൂ ഒഗ്‌ബെച്ചെ. മത്സരത്തില്‍ ഇന്നലെ നിര്‍ണായക ഗോള്‍ നേടിയതും ഒഗ്‌ബെച്ചെയായിരുന്നു. വിജയം സമ്മാനിച്ച ഈ ഗോള്‍ തന്നെയാണ് ഒഗ്‌ബെച്ചെയെ ഹീറോ ഓഫ് ദ മാച്ചിന് അര്‍ഹനാക്കിയത്. 

ഗോളിന് പുറമെ മൂന്ന് ഷോട്ടുകളും ഒഗ്‌ബെച്ചെയുടെ കാലില്‍ നിന്നുണ്ടായിരുന്നു. പത്തില്‍ 8.06 മാര്‍ക്കാണ് ഐഎസ്എല്‍ ഒഗ്‌ബെച്ചെയ്ക്ക് നല്‍കുന്നത്. ജയത്തോടെ മുംബൈ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു. എല്ലാ ടീമുകളും ഇന്നലെ 10 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയിരുന്നു. 25 പോയിന്റാണ് മുംബൈ സിറ്റിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള എടികെ മോഹന്‍ ബഗാന് 20 പോയിന്റുണ്ട്. 

മത്സരത്തിന്റെ 69ാം മിനിറ്റിലായിരുന്നു ഒഗ്‌ബെച്ചെയുടെ ഗോള്‍. മുന്‍ പിഎസ്ജി താരമായ ഒഗ്‌ബെച്ചെ 2018-19 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലൂടെയാണ് ഐഎസ്എല്‍ കരിയര്‍ ആരംഭിച്ചത്. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി 18 മത്സരങ്ങളില്‍ 12 ഗോല്‍ നൈജീരിയക്കാരന്‍ നേടി. തൊട്ടടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയ താരം ഗോളടി തുര്‍ന്നു. 

16 മത്സങ്ങളില്‍ 15 ഗോളാണ് 36ക-കാരന്‍ നേടിയത്. ഈ സീസണില്‍ മുംബൈയിലേക്ക് പോവുകയായിരുന്നു. നൈജീരിയ ദേശീയ ടീമിന് വേണ്ടി 11 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഒഗ്‌ബെച്ചെ മൂന്ന് ഗോളും നേടി.