എന്തുകൊണ്ട് സഹലില്ലെന്ന ചോദ്യമാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഉന്നയിക്കുന്നത്. മാത്രമല്ല, എന്തുകൊണ്ട് താരത്തെ പുറത്തിരുത്തിയെന്നുള്ള അന്വേഷണവുമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ സെമിഫൈനില്‍ ആദ്യപാദത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) വിജയഗോള്‍ നേടിയത് മലയാളിയായ സഹല്‍ അബ്ദുള്‍ സമദായിരുന്നു (Sahal Abdul Samad). ടൂര്‍ണമെന്റിലാകെ ആറ് ഗോളുമായി മികച്ച ഫോമിലുമാണ് താരം. എന്നാല്‍ രണ്ടാംപാദത്തിനെത്തിയപ്പോള്‍ പ്ലയിംഗ് ഇലവനിനും പകരക്കാരുടെ ലിസ്റ്റിലും സഹലിന്റെ പേരില്ല. 

Scroll to load tweet…

എന്തുകൊണ്ട് സഹലില്ലെന്ന ചോദ്യമാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഉന്നയിക്കുന്നത്. മാത്രമല്ല, എന്തുകൊണ്ട് താരത്തെ പുറത്തിരുത്തിയെന്നുള്ള അന്വേഷണവുമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. സഹലിന് പരിക്കൊന്നുമില്ലെന്നും വിശ്രമം അനുവദിച്ചതാണെന്നും ചില ട്വീറ്റുകള്‍ കാണുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ചെഞ്ചോയും പുറത്താണ്. 

Scroll to load tweet…

സഹല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്കും അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് താരത്തെ ബഞ്ചിലിരുത്തിയത്. 

Scroll to load tweet…

അതേസമയം സഹലിനെ കുറിച്ച് സ്റ്റിമാക്ക് നിര്‍ത്താതെ സംസാരിച്ചു. ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായാണ് സഹലിനെ കാണുന്നതെന്ന് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. യുവതാരത്തെ ഐഎസ്എല്ലില്‍ മികച്ച രീതിയില്‍ ഉപയോഗിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെ സ്റ്റിമാക് അഭിനന്ദിച്ചു. 

Scroll to load tweet…

ഐഎസ്എല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും സഹല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. എഎഫ്സി കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായി സൗഹൃദമത്സരങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ബഹ്‌റൈന്‍, ബലറൂസ് ടീമുകളെയാണ് ഇന്ത്യ നേരിടുക.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…