വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സി-ജെംഷഡ്‌പൂര്‍ എഫ്‌സി പോരാട്ടം അല്‍പസമയത്തിനകം. ഹൈദരാബാദ് നാല് മാറ്റങ്ങളുമായി ഇറങ്ങുമ്പോള്‍ ലിസ്റ്റണ് സീസണില്‍ ആദ്യമായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അവസരമൊരുങ്ങി. രണ്ട് മാറ്റങ്ങളാണ് ജെംഷഡ്‌പൂര്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ വരുത്തിയിരിക്കുന്നത്. 

ഹൈദരാബാദ് രണ്ടാം ജയം ലക്ഷ്യമിടുമ്പോള്‍ വിജയവഴിയില്‍ എത്താനാണ് ജെംഷഡ്പൂര്‍ ഇങ്ങുന്നത്. ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ വാല്‍സ്‌കിസിലാണ് ജംഷെഡ്പൂരിന്റെ പ്രതീക്ഷ. ചുവപ്പുകാര്‍ഡ് കണ്ട മലയാളി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിന് പകരം പവന്‍ കുമാര്‍ ടീമിലെത്തി.

പരിക്കേറ്റ ജോയല്‍ ചിയാനെസും ലൂയിസ് സാസ്‌ത്രേയും ഇല്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഇരുടീമും രണ്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ജംഷഡ്പൂര്‍ ഒരു കളിയില്‍ ജയിച്ചപ്പോള്‍ രണ്ടാം മത്സരം സമനിലയില്‍ അവസാനിച്ചു. നാല് പോയിന്റുള്ള ഹൈദരാബാദ് അഞ്ചും ഒരു പോയിന്റുള്ള ജംഷെഡ്പൂര്‍ ഒന്‍പതും സ്ഥാനത്താണ്.