മുംബൈ ഗോള്‍ അമരീന്ദര്‍ സിംഗിന്റെയടക്കമുള്ള മിന്നും പ്രകടനത്തെ മറികടന്നാണ് ഹിതേഷ് അവാര്‍ഡിന് അര്‍ഹനായത്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച ടീമുകളുടെ പോരാട്ടമായിരുന്നു മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും തമ്മില്‍ അരങ്ങേറിയത്. എന്നാല്‍ പൂര്‍ണ സമയം പിന്നിട്ട് അഞ്ച് മിനുറ്റ് ഇഞ്ചുറിടൈമും അനുവദിക്കപ്പെട്ട മത്സരം ഗോള്‍രഹിതമായി അവസാനിച്ചു. മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് ഹൈദരാബാദ് എഫ്സിയുടെ ഹിതേഷ് ശര്‍മ്മയാണ്.
മുംബൈ ഗോളി അമരീന്ദര്‍ സിംഗിന്റെയടക്കമുള്ള മിന്നും പ്രകടനങ്ങള്‍ മറികടന്നാണ് ഹിതേഷ് അവാര്‍ഡിന് അര്‍ഹനായത്. മത്സരത്തില്‍ ലിസ്റ്റണ്‍ കൊളാക്കോയും മുഹമ്മദ് യാസിറും അടക്കമുള്ള സൂപ്പര്‍താരങ്ങളുണ്ടായിരുന്നു ഹൈദരാബാദ് മധ്യനിര ഭരിക്കുകയായിരുന്നു ഹിതേഷ് ശര്‍മ്മ. 56 ടച്ചുകളും നാല് ടാക്കിളുകളും രണ്ട് ഇന്റര്‍സെപ്ഷനുകളും സഹിതം 7.18 റേറ്റിംഗ് നേടിയാണ് ഹിതേഷ് താരമായത്.
Maintained the midfield balance for @HydFCOfficial 👏
— Indian Super League (@IndSuperLeague) January 16, 2021
Tonight's Hero of the Match, Hitesh Sharma 💯#MCFCHFC #HeroISL #LetsFootball pic.twitter.com/lcn7KUSsoD
ഐഎസ്എല്ലില്‍ ഇതിനകം മേല്‍വിലാസം സൃഷ്ടിച്ചിട്ടുള്ള ഹിതേഷ് ശര്‍മ്മയ്ക്ക് ഇരുപത്തിമൂന്ന് വയസ് മാത്രമാണ് പ്രായം. ജലന്ദറാണ് ജന്മദേശം. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലായിരുന്നു ഹിതേഷിന്റെ യൂത്ത് കരിയറില്‍ കൂടുതല്‍ കാലയളവും. 2016ല്‍ ഐലീഗില്‍ മുംബൈക്കായി അരങ്ങേറി. തൊട്ടടുത്ത വര്‍ഷം എടികെയിലൂടെ ഐഎസ്എല്ലിലെത്തി.
ഈ സീസണിലാണ് താരത്തെ ഹൈദരാബാദ് എഫ്സി സ്വന്തമാക്കിയത്. ആറ് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞപ്പോള്‍ തന്നെ മികവിനുള്ള അംഗീകാരം തേടിയെത്തി. ഇന്ത്യക്കായി രണ്ട് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
മുംബൈയെ തോല്പിക്കാന് ഹൈദരാബാദിനുമായില്ല; മത്സരം സമനിലയില്‍
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 16, 2021, 10:24 PM IST
Post your Comments