Asianet News MalayalamAsianet News Malayalam

മുംബൈയുമായുള്ള അകലം കുറയ്‌ക്കണം; എടികെ മോഹന്‍ ബഗാന്‍ ഇന്നിറങ്ങുന്നു

കിരീടം നിലനിർത്താൻ പൊരുതുന്ന എടികെ മോഹൻ ബഗാൻ 12 കളിയിൽ 24 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്.

Hero ISL 2020 21 NorthEast United vs ATK Mohun Bagan Preview
Author
Madgaon, First Published Jan 26, 2021, 1:29 PM IST

മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ എടികെ മോഹൻ ബഗാൻ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 

കിരീടം നിലനിർത്താൻ പൊരുതുന്ന എടികെ മോഹൻ ബഗാൻ 12 കളിയിൽ 24 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുളള മുംബൈ സിറ്റിയെക്കാൾ ആറ് പോയിന്റ് പിന്നിലാണ് എടികെ മോഹന്‍ ബഗാൾ. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കാൻ ശ്രമം തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 15 പോയിന്റുമായി ആറാം സ്ഥാനത്താണ്. സീസണിലെ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ എടികെ ബഗാൻ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു. 

മുംബൈ സിറ്റി സമനിലയില്‍

ഐഎസ്‌എല്ലിൽ കരുത്തരായ മുംബൈ സിറ്റി ഇന്നലെ നടന്ന മത്സരത്തില്‍ സമനിലക്കുരുക്കില്‍പ്പെട്ടു. ചെന്നൈയിൻ എഫ്‌സിയാണ് 1-1ന് മുംബൈയെ സമനിലയിൽ തളച്ചത്. ഇരുപത്തിയൊന്നാം മിനിറ്റിൽ ബാർത്തലോമിയോ ഒഗ്‌ബചേയുടെ ഗോളില്‍ മുംബൈ മുന്നിലെത്തിയപ്പോള്‍ എഴുപത്തിയാറാം മിനിറ്റിൽ ഇസ്‌മായീൽ ഗോൺസാൽവസ് ചെന്നൈയിനെ സമനിലയിലെത്തിച്ചു. മുംബൈ താരങ്ങളുടെ പിഴവിൽ നിന്നായിരുന്നു ചെന്നൈയിന്റെ ഗോൾ. 

സീസണിൽ മുംബൈയുടെ മൂന്നാം സമനിലയാണിത്. 30 പോയിന്റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണിപ്പോഴും മുംബൈ. 16 പോയിന്റുമായി ചെന്നൈയിൻ അഞ്ചാം സ്ഥാനത്താണ്. മുംബൈ പ്രതിരോധത്തില്‍ അളന്നുമുറിച്ച ടാക്കിളുകള്‍ കൊണ്ട് കയ്യടി വാങ്ങിയ ആമേ റണാവാഡയാണ് ഹീറോ ഓഫ് ദ് മാച്ച്. 7.84 റേറ്റിംഗ് നേടിയാണ് ഈ ഇരുപത്തിരണ്ടുകാരന്‍ കളിയിലെ താരമായത്. 

കട്ട ഡിഫന്‍സ്; മുംബൈയുടെ ഈ ചെക്കന്‍ പൊളിയാണ്

 

Follow Us:
Download App:
  • android
  • ios