Asianet News MalayalamAsianet News Malayalam

ചെന്നൈയിനെ കെട്ടുകെട്ടിച്ച ഇരട്ടപ്രഹരം; നര്‍സാരി കളിയിലെ താരം

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ താരമായിരുന്ന നര്‍സാരി ഈ സീസണിലാണ് ഹൈദരാബാദ് എഫ്‌സിയിലെത്തിയത്. രണ്ട് വര്‍ഷത്തേക്കാണ് ഇരുപത്തിയാറുകാരനായ നര്‍സാരിയെ ഹൈദരാബാദ് സ്വന്തമാക്കിയത്.

Hyderabad FC Halicharan Narzary Hero Of the match against Chennaiyin FC
Author
Goa International Airport (GOI), First Published Jan 4, 2021, 10:22 PM IST

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ പോരിനിറങ്ങുമ്പോള്‍ തുടര്‍പരാജയങ്ങളില്‍ വലയുകയായിരുന്നു ഹൈദരാബാദ് എഫ്‌സി. എന്നാല്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കുശേഷം ഹൈദരാബാദിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ചതാകട്ടെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ഹാളീചരണ്‍ നര്‍സാരിയുടെ ഇരട്ടപ്രഹരമായിരുന്നു.

ഹൈദരാബാദ് 4-1ന് ജയിച്ച മത്സരത്തില്‍ രണ്ട് ഗോളുകളുമായി തിളങ്ങിയ നര്‍സാരിയാണ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ പെര്‍ഫെക്ട് 10 റേറ്റിംഗ് പോയന്‍റോടെയാണ് നര്‍സാരി കളിയിലെ താരമായത്.

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ താരമായിരുന്ന നര്‍സാരി ഈ സീസണിലാണ് ഹൈദരാബാദ് എഫ്‌സിയിലെത്തിയത്. രണ്ട് വര്‍ഷത്തേക്കാണ് ഇരുപത്തിയാറുകാരനായ നര്‍സാരിയെ ഹൈദരാബാദ് സ്വന്തമാക്കിയത്.

ഐഎസ്എല്ലില്‍ നാല് ടീമിനായി കളിച്ചിട്ടുള്ള നര്‍സാരി ഈ സീസണില്‍ ഹൈദരാബാദിലെത്തുന്നതിന് മുമ്പ് 59 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. അസമിലെ കൊക്രജാര്‍ സ്വദേശിയായ നര്‍സാരി 2010ല്‍ ഐലീഗ് ക്ലബ് ഇന്ത്യന്‍ ആരോസിലൂടെയാണ് അരങ്ങേറുന്നത്. 2013ല്‍ ഗോവന്‍ വമ്പന്‍മാരായ ഡെംപോയിലെത്തി.

ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനുമായി കളിച്ചു. ഇതിനിടയില്‍ 2017ല്‍ ഒരു ഐ ലീഗ് സീസണില്‍ ശിവാജിയന്‍സിനായും കളിച്ചു. അത് കഴിഞ്ഞ് രണ്ട് സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായാണ് താരം പന്തു തട്ടിയത്. ചെന്നൈയിനായി ലോണിലും കളിച്ചു. ഇന്ത്യയുടെ അണ്ടര്‍ 19, അണ്ടര്‍ 23 ടീമില്‍ കളിച്ച നര്‍സാരി 2015 മുതല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ്.

Powered By

Hyderabad FC Halicharan Narzary Hero Of the match against Chennaiyin FC

Follow Us:
Download App:
  • android
  • ios