ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സി ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. എട്ട് മത്സരങ്ങളില്‍ 10 പോയിന്റുള്ള ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ ഒമ്പത് പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. ചെന്നൈയിന്‍ അവസാന രണ്ട് കളിയും സമനില വഴങ്ങിയപ്പോള്‍ ഹൈദരാബാദ് അവസാന മൂന്ന് കളിയിലും തോറ്റു.

കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷമാണ് ഹൈദരാബാദ് തോല്‍വി സമ്മതിച്ചത്. ഗോയ്‌ക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഹൈദരാബാദ് പിന്നീട് രണ്ട് ഗോളുകള്‍ തിരിച്ചുമേടിച്ചു. 87ാം മിനിറ്റിലും ഇഞ്ചുറി സമയത്തുമാണ് ഹൈദരബാദ് ഗോള്‍ വഴിങ്ങിയത്. 

കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ എടികെ മോഹന്‍ ബഗാനെ പിടിച്ചുക്കെട്ടിയ ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍. ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഇന്ന് ജയിച്ചാല്‍ ചെന്നൈയിന് അഞ്ചാം സ്ഥാനത്തേക്ക് കയറാം.

Sponsored By