Asianet News MalayalamAsianet News Malayalam

10 പേരുമായി പൊരുതിയിട്ടും ഗോവയെ സമനിലയില്‍ പൂട്ടി ഈസ്റ്റ് ബംഗാള്‍

ആദ്യ പകുതിയില്‍ ആറ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഗോവ പായിച്ചെങ്കിലും ഒന്നിലും ലക്ഷ്യം കാണാനായില്ല. ദേബ്ജിത്തിന്‍റെ കൈക്കരുത്താണ് പലപ്പോഴും ഈസ്റ്റ് ബംഗാളിനെ കാത്തത്. 

ISL 2020-2021 10 men East Bengal held FC Goa
Author
Madgaon, First Published Jan 6, 2021, 10:08 PM IST

മഡ്ഗാവ്: ഐഎസ്എല്ലില്‍ പത്തുപേരുമായി പൊരുതിയിട്ടും എഫ്‌സി ഗോവയെ സമനിലയില്‍ പൂട്ടി ഈസ്റ്റ് ബംഗാള്‍ എഫ്‌സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഗോവ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനം കാത്തപ്പോള്‍ ഈസ്റ്റ് ബംഗാള്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പത്താം സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാം സ്ഥാനത്തേക്ക് കയറി.

79ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് ബഖാരെ ലീഡ് നല്‍കിയപ്പോള്‍ രണ്ട് മിനിറ്റിനകം ദേവേന്ദ്ര മുര്‍ഗാവോന്‍കറിലൂടെ ഗോവ സമനില തിരിച്ചുപിടിച്ചു.  കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നോ ഗോവ ഗോളിന് അടുത്തെത്തി. ബ്രാന്‍റണ്‍ ഹെര്‍ണാണ്ടസിന്‍റെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഡെണാച്ചി ഹെഡ്ഡ് ചെയ്തെങ്കിലും അവിശ്വസനീയമായി ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത്ത് മജൂംദാര്‍ അത് രക്ഷപ്പെടുത്തി.

ആദ്യ പകുതിയില്‍ ആറ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഗോവ പായിച്ചെങ്കിലും ഒന്നിലും ലക്ഷ്യം കാണാനായില്ല. ദേബ്ജിത്തിന്‍റെ കൈക്കരുത്താണ് പലപ്പോഴും ഈസ്റ്റ് ബംഗാളിനെ കാത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാ പകുതിയുടെ 57-ാം മിനിറ്റില്‍ ഗോവയുടെ ജെസുരാജിനെ ഫൗള്‍ ചെയ്തതിന് ഈസ്റ്റ് ബംഗാളിന്‍റെ പ്രതിരോധനിരയിലെ കരുത്തനായ ഡാനിയേല്‍ ഫോക്സിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കി. ഇതോടെ പത്തുപേരായി ചുരുങ്ങിയ ഈസ്റ്റ് ബംഗാളഅ‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

എങ്കിലും മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത് ഈസ്റ്റ് ബംഗാളായിരുന്നു. എന്നാല്‍ ലീഡിന് രണ്ട് മിനുട്ട് ആയുസേ ഉണ്ടായിരുന്നുള്ളു. വിജയഗോളിനായി ഇരു ടീമുകളും അവസാന നിമിഷങ്ങളില്‍ പൊരുതി നോക്കിയെങ്കിലും സമനില പൂട്ട് പൊളിക്കാനായില്ല.

Follow Us:
Download App:
  • android
  • ios